Header Ads

Header ADS

വന്നു, കളിച്ചു, കീഴടക്കി. ഐ പി എൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്!

വന്നു, കളിച്ചു, കീഴടക്കി. കന്നി ഐ പി എൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്! | Came, played, conquered. Gujarat Titans win maiden IPL title

ഗുജറാത്ത് ടൈറ്റൻസ് ആദ്യ ഐ പി എൽ സീസണിൽ ബോളിങ് കരുത്തിൽ രാജസ്ഥാനെ തളച്ച്, 7 വിക്കറ്റിൻ്റെ ആധികാരിക ജയത്തോടെ  ഐപിഎൽ കിരീടം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ ക്യാപ്റ്റനായിരുന്ന അന്തരിച്ച ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനുവേണ്ടി ഐ പി എൽ കിരീടം ഉയർത്താൻ സഞ്ജു സാംസണും രാജസ്ഥാനും ഇനിയും കാത്തിരിക്കണം. 2008 ലെ ആദ്യ ഐ പി എൽ കിരീടം നേടിയത് ഷെയ്ൻ വോണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ടീം ആയിരുന്നു. നിലവിൽ സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ. 

ടോസ് നഷ്ടപ്പെട്ട് ബൗളിംഗ് തുടങ്ങിയ ഗുജറാത്ത് ടൈറ്റൻസിനി കിരീടത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് ഹാർദിക് പാണ്ഡ്യയാണ്. 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തിൽ 34 റൺസ് നേടുകയും ചെയ്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണു ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നിൽനിന്നു നയിച്ചത്. സ്കോർ– രാജസ്ഥാൻ: 20 ഓവറിൽ 130–9; ഗുജറാത്ത് 18.1 ഓവറിൽ 133–3. ടോസ്– രാജസ്ഥാൻ.

ടീമിലെ ബാറ്റിങ് കരുത്തിൽ പ്രതീക്ഷ അർപ്പിച്ചാണു ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞടുത്തതെങ്കിലും രാജസ്ഥാൻ ടോട്ടൽ 130ൽ അവസാനിച്ചതോടെതന്നെ മത്സരത്തിന്റെ ഗതി എങ്ങോട്ടെന്ന് ആരാധകർക്കു വ്യക്തമായ സൂചന കിട്ടിയിരുന്നു. 23 റണ്‍സിനിടെ 2 വിക്കറ്റെടുത്ത രാജസ്ഥാൻ ബോളർമാർ പൊരുതി നോക്കിയെങ്കിലും 3–ാം വിക്കറ്റിൽ 63 റൺസ് ചേർത്ത ശുഭ്മാൻ ഗിൽ– ഹാർദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ വിധിയെഴുതി. ഗിൽ 43 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 45 റൺസ് നേടി. 30 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34 റൺസ് അടങ്ങുന്നതാണു ഹാർദിക്കിന്റെ ഇന്നിങ്സ്. പിന്നാലെ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് (19 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 32 നോട്ടൗട്ട്) രാജസ്ഥാന്റെ കഥയും തീർത്തു. 

The Gujarat Titans beat Rajasthan by seven wickets in their first IPL season to clinch the IPL title with an official victory of 7 wickets. Sanju Samson and Rajasthan still have to wait for the late Australia spin legend Shane Warne, who was the first captain of the Rajasthan Royals, to lift the IPL title. The Rajasthan Royals, led by Shane Warne, won their first IPL title in 2008. Currently, Sanju Samson is the captain of Rajasthan Royals.

Hardik Pandya lifted the Gujarat Titans to the title after losing the toss and opting to bowl. Captain Hardik Pandya, who took three wickets for 17 runs and then 34 off 30 balls, led Gujarat in the final with the bat and ball. Score - Rajasthan: 130-9 in 20 overs; Gujarat 133–3 in 18.1 overs. Toss - Rajasthan.

Though captain Sanju Samson opted to bat with high hopes for the team's batting prowess, Rajasthan's total of 130 gave the fans a clear indication of where the match was headed. Shubhman Gill and Hardik Pandya put on 63 for the third wicket as Rajasthan bowlers struggled to take two wickets for 23 runs. Gill was unbeaten on 45 off 43 balls, including three fours and a six. Hardick hit 34 off 30 balls, including three fours and a six. Then David Miller's shot (32 not out off 19 balls, including 3 fours and a six) ended Rajasthan's story.

No comments

Powered by Blogger.