കേരളത്തിന് സന്തോഷ് ട്രോഫി കിരീടം
കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. വിജയം പെനാൽറ്റി ഷൂട്ട് ഔട്ടിൽ. കേരളം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ചു. 1993 ശേഷം സ്വന്തം മണ്ണിലെ കിരീട നേട്ടമാണിത്.
കളിയുടെ 90 മിനിറ്റും ഗോൾരഹിത സമനില തുടർന്ന് കളിയിൽ, 97ാം മിനിറ്റില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിനെ മുന്നിലെത്തിച്ചത്.വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ബംഗാളിൻ്റെ ഗോൾ നേട്ടത്തിൽ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ116ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദ് നേടിയ ഗോളിലൂടെ കേരളം സമനില തിരിച്ചുപിടിച്ചു. ഈ ഗോള്‍ നേട്ടത്തിന് പിന്നാലെ മലപ്പുറം പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. മുപ്പത് മിനിറ്റിൻ്റെ അധിക സമയത്തും കളി 1-1 എന്ന സമനില തുടർന്നതോടെ, കാര്യങ്ങൾ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു.ഷൂട്ട് ഔട്ടിൽ 5-4നാണ് കേരളം ബംഗാളിനെ തകർത്തത്.
Kerala wins Santosh Trophy Victory in a penalty shootout. Kerala regains Santosh Trophy title This is the crown achievement on home soil since 1993.After a goalless draw in the 90th minute, Dileep Oravan put Bengal ahead in the 97th minute. Supriya Pandit's cross was caught by Dileep and headed into the net. In the 116th minute, Mohammad Safnad scored the equalizer for Kerala. Following this goal, the Malappuram Payyanad Stadium was turned upside down. With the match still tied at 1-1 in the extra 30 minutes, things went to a penalty shootout. In the shootout, Kerala defeated Bengal 5-4.
No comments