ഫെമ നിയമം ലംഘിച്ച ഷവൊമി ഇന്ത്യയുടെ 5,551 കോടിരൂപ ഇ ഡി കണ്ടുകെട്ടി
ഷവൊമി ഇന്ത്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കമ്പനിയുടെ 5,500 കോടിയിലധികം രൂപയാണ് കണ്ടുകെട്ടിയത്. ഫെമ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ ഇ ഡി നടപടി ആരംഭിച്ചത്. ബീജിംഗ് ആസ്ഥാനമായുള്ള ചൈനീസ് ടെക്നോളജി സ്ഥാപനമായ ഷവൊമി ഗ്രൂപ്പിൻ്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഉപകമ്പനിയാണ് ഷവൊമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ 5,551.27 കോടിരൂപ ഇ ഡി കണ്ടുകെട്ടിയത്. കമ്പനിയുടെ അനധികൃത പണം അയക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതൽ ഇ ഡി അന്വേഷണം തുടങ്ങിയിരുന്നു. 2014-ലാണ് കമ്പനി ഷവൊമി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015 മുതലാണ് പണം അയക്കല്‍ ആരംഭിച്ചത്. വിദേശ രാജ്യങ്ങൾ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളിലേക്ക് ഷവൊമി ഇതുവരെ 5,551. 27 കോടി രൂപയ്ക്കു തുല്യമായ വിദേശ കറന്‍സി അയച്ചുവെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിനെ തുടർന്നാണ് നടപടി. റോയൽറ്റിയുടെ പേരിൽ ഇത്രയും വലിയ തുക ഷവൊമി, അവരുടെ ചൈനീസ് മാതൃ കമ്പനിയുടെ നിർദ്ദേശപ്രകാരം അയച്ചതായി കണ്ടെത്തി.
"ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതായും ബാങ്ക് വഴിയുള്ള എല്ലാ റോയൽറ്റി പേയ്‌മെന്റുകളും സ്റ്റേറ്റ്‌മെന്റുകളും നിയമാനുസൃതവും സത്യസന്ധവുമാണെന്ന് വിശ്വസിക്കുന്നു."
"ഷവൊമി ഇന്ത്യ നടത്തിയ ഈ റോയൽറ്റി പേയ്‌മെന്റുകൾ ഞങ്ങളുടെ ഇന്ത്യൻ പതിപ്പ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന വിവിധ ലൈസൻസുകൾക്കും സാങ്കേതികവിദ്യകൾക്കും ബൗദ്ധിക സ്വത്തവകാശങ്ങൾക്കും (IP- Right) വേണ്ടിയുള്ളതാണ്. എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് സർക്കാർ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." എന്ന് ഷവോമി ശനിയാഴ്ച പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
— Xiaomi India (@XiaomiIndia) April 30, 2022Enforcement Directorate of Assets of Xiaom India. The company has a turnover of over Rs 5,500 crore. ED initiated action against the company following the discovery of FEMA violations. Xiaom Technology India Pvt. Ltd. is a wholly owned subsidiary of Xiaom Group, a Beijing - based Chinese technology company.
No comments