Header Ads

Header ADS

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് - 20 ട്വൻറിയും എ എ പിയും മത്സരിക്കാനില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് - 20 ട്വൻറിയും  എ എ പിയും മത്സരിക്കാനില്ല | Thrikkakara by-election: 20 Twenty20 and AAP will not contest

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും 20 ട്വൻറിയും മത്സരിക്കില്ല. എ എ പി കേരളാഘടകം കണ്‍വീനര്‍ പി സി സിറിയക്കാണ് കൊച്ചിയില്‍ ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിക്ക് ഒരു പ്രഖ്യാപിത നയമുണ്ടെന്നും, ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും ഒരേഒരു സീറ്റുകൊണ്ട് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമൊന്നും വരുത്താന്‍ സാധിക്കില്ല. ഒരേയൊരു സീറ്റ് കിട്ടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നും സിറിയക്ക് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പൊതുവേ ഉപതിരഞ്ഞെടുപ്പില്‍ എ എ പി മത്സരിക്കാറില്ല എന്നതാണ് അത്. കാരണം ഉപതിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റ് ലഭിച്ചിട്ട് അവിടുത്തെ ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. അതേസമയം പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് വിജയിച്ച് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം നിറവേറ്റണം എതാണ് എ എ പിയുടെ ലക്ഷ്യം- സിറിയക് പറഞ്ഞു.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ മനസ്സില്‍ പാര്‍ട്ടിയുണ്ടെന്ന് ചില സര്‍വേകളിലൂടെ മനസ്സിലായിട്ടുണ്ട്. കേരളത്തില്‍ എല്ലാവരും മാറ്റം വേണം എന്ന് ആഗ്രഹിക്കുന്നുണ്ട്. മാറ്റം വേണം എന്ന ഈ ആഗ്രഹം വോട്ടാക്കി മാറ്റി എടുക്കാനുള്ള യത്‌നത്തില്‍ എ എ പി കുറച്ചുകൂടി ശക്തിയാര്‍ജിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എ എ പിയുമായി സഖ്യത്തിലായ 20 ട്വൻറിയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. കഴിഞ്ഞ വര്ഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ 20 ട്വൻറി തീക്കാക്കരയടക്കമുള്ള മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. 

Aam Aadmi Party and 20 Twenty20 will not contest in Thrikkakara by-election. AAP Kerala unit convener PC Cyriac made the announcement in Kochi. He said the party has a declared policy of contesting by-elections and even if it wins the by-elections, it will not be able to exert a decisive influence on the government with a single seat. Syria added that there was no point in winning a single seat.

This means that in states where the party is not in power, the AAP generally does not contest by-elections. This is because winning one or two seats in a by-election will not have a decisive impact on your governance. At the same time, the AAP's goal is to fulfill the promise made to the people by contesting and winning all the seats in the general election, "Cyriac said.

He will contest all the seats in the next general election. He added that he would contest the panchayat elections and the Lok Sabha elections. Some surveys have shown that the party is in the minds of the people. Everyone in Kerala wants change. The AAP needs to gain some strength in its efforts to convert this desire for change into a vote. He said the effort would continue. All the 20 T20s allied with the AAP are not contesting in the Thrikkakara by-election. In last year's assembly elections, he contested in 20 constituencies, including Twenty20.

No comments

Powered by Blogger.