Header Ads

Header ADS

ഏക്നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ഫഡ്‌നാവിസ് ഇല്ല

ഏക്നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ഫഡ്‌നാവിസ് ഇല്ല | Eknath Shinde will be sworn in as Maharashtra Chief Minister today and Fadnavis will not be in the cabinet

മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അരങ്ങേറിയ രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾ ക്ലൈമാക്സിലേക്ക്. വിമത നീക്കത്തെ തുടർന്ന് ഇന്നലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സർക്കാർ വിശ്വാസ വോട്ടെടുപിന് നിൽക്കാതെ രാജിവെച്ചൊഴിഞ്ഞിരുന്നു. ഇതേ തുടർന്ന് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്ദേയ്ക്കൊപ്പം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടു. തുടർന്ന് മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേയെ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് 7.30ന് ഏക്നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ താന്‍ ഈ സര്‍ക്കാരിൻ്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. 

ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നും ആയിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതനീക്കമാണ് ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും പറഞ്ഞത് വിഴുങ്ങി ഫഡ്‌നവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു

മഹാ വികാസ് അഘാടി സഖ്യത്തിൽനിന്ന് ഉദ്ധവ് താക്കറെ പുറത്ത് വന്നാൽ ചർച്ചയ്ക്ക് തയാറാണെന്ന് ശിവസേന വിമതർ പറഞ്ഞിരുന്നു. ഇത് മുന്നിൽക്കണ്ടാണ് ബി ജെ പി ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഇതോടെ ഷിന്ദേ പക്ഷം ബി ജെ പി ബാന്ധവം ഉപേക്ഷിക്കാൻ തയ്യാറാവില്ല എന്ന കണക്ക് കൂട്ടലിലാണ് ബി ജെ പി ക്യാമ്പ്.

മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടന്‍ നടത്തുമെന്നും ഫഡ്നാവിസ് അറിയിച്ചു. 2019-ലെ ജനവിധിയെ അപമാനിച്ചുകൊണ്ടാണ് ശിവസേന, എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു. തങ്ങള്‍ക്കൊപ്പമുള്ള 50 എംഎല്‍എമാരില്‍ 40 പേര്‍ ശിവസേനയില്‍ നിന്നുള്ളവരാണ്. ഈ 50 പേരുടെ സഹായത്തോടെയാണ് താന്‍ പോരാട്ടം നടത്തിയത്. ഇവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഷിന്ദേ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവെച്ചു.

The political horse-trading that has been going on for the past two weeks in Maharashtra has reached its climax. Yesterday, the Maha Vikas Aghadi government led by Uddhav Thackeray resigned without going through the trust vote. Following this, the BJP, the single largest party in the assembly, along with the rebel leader Eknath Shinde, Shiv Sena, met the governor claiming to form the government. Then BJP leader Devendra Fadnavis announced Eknath Shinde as Chief Minister. Eknath Shinde will take oath as the Chief Minister of Maharashtra today at 7.30 pm. But Fadnavis said that he will not be a part of this government.

There were reports that Fadnavis will be the Chief Minister and Shinde will be the Deputy Chief Minister. But an unexpected move has come from the side of the BJP, shocking even the Shivesana official.

The Shiv Sena rebels had said that they are ready for talks if Uddhav Thackeray comes out of the Maha Vikas Aghadi alliance. It was in front of this that the BJP announced Shinde as the Chief Minister. With this, the BJP camp is estimating that Shinde's party is not ready to leave the BJP relationship.

Fadnavis also announced that cabinet expansion and division of departments will be done soon. Fadnavis said Shiv Sena formed the government along with NCP and Congress by insulting the mandate of 2019. Of the 50 MLAs with them, 40 are from the Shiv Sena. He fought with the help of these 50 people. Shinde also stated that he will not allow even a scratch on the trust they have placed in me.

No comments

Powered by Blogger.