Header Ads

Header ADS

അഗ്നി വീരന്മാർ സമരാഗ്നി പഥത്തിൽ

അഗ്നി വീരന്മാർ സമരാഗ്നി പഥത്തിൽ | Fire heroes on the path of Samaragni

ഇന്ത്യൻ ആർമിയിൽ ഓഫീസേഴ്‌സ് റാങ്കിന് താഴെ ഇനി പഴയ രീതിയിലുള്ള സ്ഥിര നിയമനം ഇല്ല. ഇനി റിക്രൂട്ട്മെൻ്റുകൾ ഒക്കെ "അഗ്നി പഥ്" സ്‌കീമിൽ ആയിരിക്കും. ഈ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സൈനികരെ "അഗ്നിവീർ" എന്ന് അറിയപ്പെടും എന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.  

- എന്താണ് അഗ്നിപഥ്  പദ്ധതി?   

സൈന്യത്തിൽ ജവാന്മാരുടെ നിലവിലെ ശരാശരി പ്രായമായ 32 എന്നത് 25 ആക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്നു എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന പദ്ധതിയാണ് അഗ്നിപഥ് എന്നത്.

ഈ പദ്ധതി പ്രകാരം സൈന്യത്തിൽ ചേരുന്നവരിൽ 75% ആളുകൾ 4 കൊല്ലം കഴിയുമ്പോൾ പിരിഞ്ഞുപോകേണ്ടി വരും. മികവ് പുലർത്തിന്ന 25% ആളുകൾക്ക് സേനയിൽ തുടരാൻ കഴിയും. 

അഗ്നി വീരന്മാർക്ക് നിയമനം നൽകുന്ന പോസ്റ്റിൽ നിലവിൽ ജോലിചെയ്യുന്ന ജവാന്മാരുടെ നിലവിലെ ശമ്പളം എത്രയാണ് ?

20000 മുതൽ 30000 വരെ

- എന്തൊക്കെയാണ് വാഗ്ദാനങ്ങൾ ?

  • ഒന്നാം വർഷം മുതൽ നാലാം വർഷം വരെ 30000 മുതൽ 40000 വരെ പ്രതിമാസ ശമ്പളം. 
  • 11.65 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം അതായത് 4 കൊല്ലം കൊണ്ട് ശമ്പളം അടക്കം ഏകദേശം 28 ലക്ഷം രൂപ. +2 മാത്രം വിദ്യാഭ്യാസ യോഗ്യത ഉള്ള ഒരാളെ സംബധിച്ചിടത്തോളം ലോട്ടറിയാണ് ഈ ഓഫർ അതായത് ശരാശരി 60000 രൂപ മാസ വരുമാനം. ചിലവ് പൂജ്യം. 
  • വിരമിക്കലിന് ശേഷം കേന്ദ്ര സംസ്ഥാന സേനകളിൽ ജോലി ലഭിക്കുമെന്ന് വാഗ്ദാനം. പ്രതിഷേധക്കാരെ തണുപ്പിക്കാൻ കേന്ദ്ര അർദ്ധ സൈനീക വിഭാഗങ്ങളിൽ 10% സംവരണം ഏർപ്പെടുത്തുകയും ചെയ്തു കേന്ദ്ര സർക്കാർ.

അപ്പൊ രാജ്യ സ്നേഹമൊന്നുമല്ല മെയിൻ, 4 വർഷം കൊണ്ട് 11 ലക്ഷം രൂപയാണ് ഓഫർ. ലോട്ടറി പോലെ ഒന്ന്. കാര്യമായ യാതൊരു ജോലിയും രാജ്യത്തിന് വേണ്ടി 4 കൊല്ലം കൊണ്ട് ചെയ്യാൻ കഴിയാത്ത "അഗ്നി വീരന്മാർക്ക്" എന്ത് അടിസ്ഥാനത്തിൽ, ഏത് രീതിയിലാണ് 11 ലക്ഷം രൂപ 4 കൊല്ലം കൊണ്ട് വിരമിക്കൽ ആനുകൂല്യമായി നൽകുന്നത്. 

4 കൊല്ലം കൊണ്ട് ശമ്പളമായി ശരാശരി 1710000 രൂപ ഓരോ അഗ്നിവീരനമാർക്കും ലഭിക്കും. അതായത് 2885000 രൂപ ഒരു അഗ്നിവീരനുവേണ്ടി കേന്ദ്രസർക്കാർ 4 കൊല്ലത്തേക്ക് ശമ്പളവും പിരിഞ്ഞ് പോകൽ ആനുകൂല്യവുമായി മാത്രം നൽകണം. അതായത് ശരാശരി ശമ്പളവും അലവാൻസും മാത്രമായി ഏതാണ്ട് 60000 രൂപ മാസം ചെലവ്.  പരിശീലനം ഉൾപ്പടെയുള്ള ചെലവുകൾ വേറെ. 

അഗ്നി വീരന്മാർക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്ത് ? 

12ആം ക്ലാസ്..

അഗ്നി വീരന്മാരുടെ സേവന കാലാവധി എത്ര കൊല്ലം?

 75% പേർക്കും  4 കൊല്ലം, 25% പേർക്ക് 15 വര്ഷം വരെ തുടരാം.  

ശമ്പളത്തിന് പുറമെ 23000 രൂപ പ്രതിമാസം PF, ഗ്രാറ്റുവിറ്റി മാറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകിയാൽ മാത്രമേ നാലാം കൊല്ലം പിരിയുമ്പോൾ 11 ലക്ഷം രൂപ നൽകാൻ കഴിയൂ. അതിനുമാത്രം എന്ത് സേവനമാവും വെറും 12ആം ക്ലാസ്സ് മാത്രം വിദ്യാഭ്യാസ മുള്ള കുട്ടികൾ രാജ്യത്തിൻവേണ്ടി വെറും 4 കൊല്ലം കൊണ്ട് ചെയ്യുക. 

4 കൊല്ലം കഴിയുമ്പോൾ അടുത്ത ബാച്ചിനെ എടുത്ത് വീണ്ടും ഇതേപോലെ പരിശീലിപ്പിക്കണം അടുത്ത 4 കൊല്ലത്തേക്ക് വേണ്ടി മാത്രം. ഇതിനൊക്കെ ഉണ്ടാവുന്ന ചിലവ് എന്തുമാത്രം ആവും?

ഏറ്റവും കുറഞ്ഞത് ഭക്ഷണം, താമസം, പരിശീലനം എന്നിവയ്ക്കായി മാസാമാസം ഒരുലക്ഷം രൂപ സർക്കാർ ചിലവഴിക്കുമ്പോൾ കിട്ടുന്ന റിട്ടേൺ വെറും 4 കൊല്ലം മാത്രം. ഈ തുക മോഹിച്ച് സൈന്യത്തിൽ നുഴഞ്ഞു കയറാൻ നോക്കുന്നവർ എത്രപേരുണ്ടാവും? അതിന് വേണ്ടി എത്ര ഏജന്റുമാർ ഉണ്ടാവും? 4 കൊല്ലത്തേക്ക് വേണ്ടിമാത്രം എടുക്കുന്ന ഇവർക്ക് സൈന്യത്തിൽ ഏന്ത് പരിഗണന കിട്ടും? നാലാം കൊല്ലം പുറത്ത് പോകാതിരിക്കാൻ, 25%ത്തിൽ ഉൾപ്പെടാൻ എന്തൊക്കെ തരം സ്വാധീനമാവും ചിലരെങ്കിലും ചെലുത്തുക? ഇത് സ്വജൻപക്ഷപാതം ഉൾപ്പെടെ പലതരം മോശം പ്രവണതകൾ സൃഷ്ടിച്ചേക്കാം!

ഇതിൽ യാതൊരുവിധ പോളിറ്റിക്‌സും ഇല്ലെങ്കിലും, മറ്റെല്ലാ റിസ്കും മാറ്റിവെച്ചാലും ഏറ്റവും കുറഞ്ഞ പക്ഷം സാമ്പത്തികമായി ഇത് നഷ്ട കച്ചവടമാണ്..

There is no longer an old-fashioned permanent appointment below the rank of Officer in the Indian Army, Air force and Navy. From now on, all recruitments will be under the "Agni Path" scheme. The Central Government said that the soldiers selected in this manner would be known as "Agniveer".

- What is the Agnipath project?

Agniveer is a project claimed by the Central Government to increase the current average age of servicemen in the Army from 32 to 25. Under the scheme, 75% of those joining the army will have to retire after 4 years. Only 25% of those who excel can remain in the force.

- What is the current salary of the jawans currently employed in the post recruiting fire heroes? It is 20000 to 30000 only

- What are the promises?

30,000 to 40,000 per month for the first to fourth year.

  • Retirement benefit of `11.65 lakh i.e. approximately` 28 lakh including salary for 4 years. For someone with only +2 education, this offer is a lottery ticket with an average monthly income of Rs 60,000. Cost is zero.
  • Promise to get a job in the Central and State Armed Forces after retirement. The central government also imposed a 10% reservation on paramilitary forces to quell protests.
  • That's not patriotism, Main, the offer is Rs 11 lakh in 4 years. Something like the lottery. On what basis and in what manner is the retirement benefit of Rs.
  • The average salary of each firefighter is Rs 1710000. That is, for a firefighter, the Central Government has to pay Rs. That means the average salary and allowance alone costs around Rs 60,000. Other than expenses including training.

- What are the basic educational qualifications of fire heroes?

12th class ..

- How long is the service life of fire heroes? 

75% can stay for 4 years and 25% for up to 15 years.

In addition to the salary of Rs. 23000 / - per month PF and Gratuity Matte benefits, Rs. 11 lakh / - can be paid at the end of the fourth year only. Any service for that alone should be done by children with only 12th class education in just 4 years for the country. After 4 years, the next batch should be taken and trained again for the another 4 years only. What will be the cost of all this?

When the government spends at least Rs 1 lakh per month on food, accommodation and training, the return is only 4 years. How many people are trying to infiltrate the army for this amount of money? How many agents will there be for that? What consideration will they get in the army if they are taken for only 4 years?

While there is no politics involved, all other risks aside, it's at least financially a losing trade.

No comments

Powered by Blogger.