Header Ads

Header ADS

പുരുഷന്മാരുടെ ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന്

ഫ്രഞ്ച് ഓപ്പൺ റാഫേൽ നദാലിന് | Rafael Nadal wins French Open
പുരുഷന്മാരുടെ ഫ്രഞ്ച് ഓപ്പൺ കിരീടം കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലിന്. ഇതോടെ കരിയറിലെ 22 ആം ഗ്രാൻഡ്സ്ലാം കിരീടനേട്ടമെന്ന് ബഹുമതി നദാൽ സ്വന്തമാക്കി. കൂടെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാല്‍ സ്വന്തമാക്കി. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-3, 6-0. 
ഇത് നദാലിൻ്റെ 14 ആം കിരീട നേട്ടമാണ്. 2005-ല്‍ ഫ്രഞ്ച് ഓപ്പൺ വിജയിച്ചുകൊണ്ടാണ് നദാൽ കരിയർ തുടങ്ങിയത്. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന റെക്കോഡും നദാൽ കരസ്ഥമാക്കി. ഫെഡറര്‍ക്കും ജോക്കോവിച്ചിനും 20 വീതം കിരീടങ്ങളുണ്ട്.

മൂന്നാം സീഡുകാരനായ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ സെമിയിൽ തോൽപ്പിച്ചാണ് നദാല്‍ ഫൈനലില്‍ എത്തിയത്. സെമിയില്‍ നദാല്‍ ആദ്യ സെറ്റ് നേടിയിരിക്കേ, സ്വരേവ് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചാണ് (3-6, 6-4, 6-2, 6-2) റൂഡ് ഫൈനലില്‍ എത്തിയത്. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ നോര്‍വേക്കാരനാണ് റൂഡ്. 

 Rafael Nadal wins men's French Open title Nadal won his 22nd career Grand Slam title. Nadal also became the oldest man to win the French Open. Nadal defeated Norway's Caspar Rudd in straight sets in the final. The score was 6-3, 6-3, 6-0.

This is Nadal's 14th title. Nadal began his career in 2005 by winning the French Open. Nadal also holds the record for most Grand Slam titles, surpassing Roger Federer and Novak Djokovic. Federer and Djokovic have won 20 titles each.

Nadal advanced to the semifinals after defeating third-seeded German Alexander Swarev in the semifinals. While Nadal won the first set in the semis, Swarev withdrew from the match due to an ankle injury. Rudd advanced to the semifinals after defeating Marin Cilic of Croatia (3-6, 6-4, 6-2, 6-2) in the semifinals on Friday night. Rudd is the first Norwegian to reach the Grand Slam final.

No comments

Powered by Blogger.