Header Ads

Header ADS

മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു

Mohammad Faizal MP

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെതാണ് നടപടി.  ജനുവരി 11ന് വധശ്രമ കേസിൽ പത്ത് കൊല്ലത്തേക്ക് ലക്ഷ്യദ്വീപിലെ വിചാരണ കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഫൈസലിൻ്റെ എംപി സ്ഥാനം മഷ്ടമായത്. തൊട്ട് അടുത്ത ദിവസം തന്നെ ലോക്സഭാ സെക്രട്ടറിയേറ്റ് അംഗത്വം റദ്ദ് ചെയ്തു. തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കംമീഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. 1951 ലെ ജന പ്രധിനിത്യ നിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ട സഭാങ്ങത്തെ അയോഗ്യനാക്കുന്നത്. എന്നാൽ ജനുവരി 25ന്  കേരള ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദ് ചെയ്തതോടെ അംഗത്വം റദ്ദ് ചെയ്ത ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി റദ്ദായി. തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടപടിയും മരവിപ്പിച്ചു. എന്നാൽ കേരള ഹൈക്കോടതി വിധി വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ലോക്സഭാ സെക്രട്രിയേറ്റ് മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് മുഹമ്മദ് ഫൈസൽ സുപ്രിം കോടതിയെ സമീപിച്ചു. കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ ലോക്സഭാ സെക്രട്ടറിയേറ്റ് തിടുക്കപ്പെട്ട് പിൻവലിച്ചത്. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാവുമെന്ന് ഉറപ്പായതിനെത്തുടർന്നാണ് അയോഗ്യത നീക്കിയത്. അയോഗ്യനാക്കാനുണ്ടായ തിടുക്കം കോടതി വിധി വന്നിട്ടും അയോഗ്യത നീക്കാൻ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ ഭാഗത്ത് നിന്ന്  ഉണ്ടായില്ല എന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.

അയോഗ്യനാക്കനെ ആവേശമുള്ളൂ. തിരിച്ചെടുക്കാനില്ല | Excited to disqualify. No take back

Lakshadweep MP Mohammad Faisal's disqualification withdrawn. The action is taken by the Lok Sabha Secretariat. On January 11, Faisal's MP position became vacant after the Lakshadweep trial court sentenced him to 10 years in the attempted murder case. The very next day the membership was canceled by the Lok Sabha Secretariat. Then the Central Election Commission also announced by-elections in Lakshadweep. Under the People's Presidency Act, 1951, convicted members are disqualified. But on January 25, the Kerala High Court quashed the trial court's verdict, and the action of the Lok Sabha Secretariat, which revoked its membership, was cancelled. Then the by-election process was also frozen. But two months after the Kerala High Court verdict, the Lok Sabha Secretariat was not ready to withdraw the disqualification of Muhammad Faisal. Then Muhammad Faisal approached the Supreme Court. Now the Lok Sabha Secretariat hastily withdrew the case while the Supreme Court was considering it. The disqualification was lifted after it was confirmed that there would be a backlash from the Supreme Court. There was widespread criticism that the Lok Sabha Secretariat did not take action to remove the disqualification even after the court verdict.

No comments

Powered by Blogger.