റബ്ബറിൻ്റെ വില 300 എത്തുമോ? റബ്ബറിൻ്റെ താങ്ങ് വില വസ്തുതയെന്ത്?
നിലവിൽ കേരളത്തിൽ റബ്ബറിന് താങ്ങ് വില സ്‌കീം ഉണ്ടോ? - ഉണ്ട്
നിലവിൽ എത്ര രൂപയാണ് റബ്ബറിന്റെ താങ്ങ് വില?
- 170 രൂപ
റബ്ബറിന്റെ താങ്ങ് വില സ്‌കീം കേന്ദ്രസർക്കാർ പദ്ധതി ആണോ?
- അല്ല
റബ്ബറിന്റെ താങ്ങ് വിലയിൽ കേന്ദ്രസർക്കാർ വിഹിതം ഉണ്ടോ? ഉണ്ടെങ്കിൽ എത്ര?
- ഇല്ല
എന്ന് മുതലാണ് സംസ്ഥാന സർക്കാർ റബ്ബറിന് താങ്ങ് വില ഏർപ്പെടുത്തിയത്?
- 2015 മുതൽ
എന്താണ് താങ്ങ് വില?
- മാർക്കറ്റ് വില താങ്ങ് വിലയിൽ കുറഞ്ഞാൽ, താങ്ങ് വിലയും മാർക്കറ്റ് വിലയും തമ്മിലുള്ള വ്യത്യാസം സർക്കാർ ഫണ്ടിൽനിന്ന് കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
നിലവിൽ റബ്ബറിന് താങ്ങ് വില ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതി ഉണ്ടോ?
- ഇല്ല. കേന്ദ്ര മന്ത്രി ഹാർദിപ് സിങ് പുരി അടൂർ പ്രകാശിന്റെ ചോദ്യത്തിന് 2021 മാർച്ചിൽ ലോക്സഭയിൽ മറുപടി നൽകിയിട്ടുണ്ട്.
എന്തുകൊണ്ടാണ് കേന്ദ്രം റബ്ബറിന് താങ്ങ് വില ഏർപ്പെടുത്താതത്?
- വിളകൾക്കു താങ്ങുവില നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലൊന്നും പെടാത്തതുകൊണ്ടാണ് റബറിന് താങ്ങുവില പരിഗണിക്കാത്തത് എന്നാണ് മന്ത്രി ലോക്സഭയിൽ പറഞ്ഞത്.
റബ്ബർ താങ്ങ് വില ഉയർത്താൻ കേന്ദ്ര സർക്കാർ ധന സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ? എത്ര?
- താങ്ങ് വിലൻ170ൽനിന്ന് 250ആക്കാൻ കേന്ദ്ര സർക്കാരിന്റെ സാഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
ഈ സാമ്പത്തിക വർഷം എത്ര രൂപ സംസ്ഥാന സർക്കാർ റബ്ബർ കർഷകർക്ക് സബ്സിഡി ഇനത്തിൽ നൽകിയിട്ടുണ്ട്?
- ഈ വർഷം ഫെബ്രുവരി16 വരെ 33.19 കോടി രൂപ ഈ ഇനത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
നിലവിൽ റബ്ബർ താങ്ങ് വില സ്‌കീമിൽ സംസ്ഥാന സർക്കാർ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്?
- 600 കോടി രൂപ. കഴിഞ്ഞ കൊല്ലത്തേക്കാൾ 100 കോടി കൂടുതൽ.
എത്ര കർഷകർക്ക് ഈ സ്‌കീമിൽ ഗുണം ലഭിക്കുന്നുണ്ട്?
- കേരളത്തിലെ 6 ലക്ഷത്തിൽപരം ഇടത്തരം ചെറുകിട കർഷകർക്ക് റബ്ബർ താങ്ങുവില സ്കീമിന്റെ ഗുണം ലഭിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഏതെങ്കിലും വിധത്തിൽ രാജ്യത്തെ റബ്ബർ കർഷകരെ സഹായിക്കുമെന്ന് കരുതാൻ കഴിയുമോ?
- ഇല്ല. നിലവിൽ അങ്ങിനെ ഒരു സാഹചര്യം ഇല്ല. റബ്ബർ കർഷകർക്കായി പുതിയ എന്തെങ്കിലും പദ്ധതി നടപ്പിലാക്കേണ്ടി വരും.
ഇന്ത്യയിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽ റബ്ബറിന് താങ്ങ് വില പദ്ധതി നിലവിൽ ഉണ്ട്?
- കേരളത്തിൽ മാത്രമാണ് പദ്ധതി നിലവിൽ ഉള്ളത്.
ഇന്ത്യയിൽ കേരളത്തിൽ മാത്രമാണോ റബ്ബർ ഉത്പാദനം നടക്കുന്നത്?
- അല്ല. കർണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഒഡീഷ, ഗോവ, മഹാരാഷ്ട്ര, ആസാം, നാഗാലാന്റ്,മിസോറം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും റബ്ബർ കൃഷി ഉണ്ട്.
കേരളത്തിലെ റബ്ബർ താങ്ങ് വില സ്‌കീമിന്റെ പേര് എന്ത്?
- Kerala State Rubber Production Incentive Scheme
റബ്ബറിൻ്റെ വില 300 എത്തുമോ?
- നിലവിലെ മാർക്കറ്റ് വില 140 - 170 എന്ന നിലവാരത്തിലാണ് നിൽക്കുന്നത്. അതിനാൽ 150 രൂപ വർധിച്ച് സ്വാഭാവികമായി 300ഇൽ എത്താനുള്ള സാധ്യത വളരെ കുറവാണ്.
No comments