Header Ads

Header ADS

വൈക്കത്ത് നിന്ന് പാലയിലേക്കൊടിക്കുന്ന KSRTC | KSRTC drive away from Vaikom to Pala

ജോലിയെടുത്താൽ ശമ്പളം കൊടുക്കണം. അത് സർക്കാർ ആയാലും കെഎസ്ആർടിസി ആയാലും ഏത് പ്രൈവറ്റ് സ്ഥാപനമായാലും ഈ പ്രൈവറ്റിൽ പെടുന്ന മാധ്യമ സ്ഥാപനങ്ങൾ ആയാലും.... ജോലി ചെയ്ത് പ്രതിഷേധിക്കുക എന്നത്, ഏറ്റവും ശക്തമായ സമര രീതിയാണ്. പണിയെടുക്കാതെ സമരം ചെയ്യുന്നതിനേക്കാൾ, ഈ തരത്തിലുള്ള സമര രീതികളാണ് പ്രോത്സാഹിപ്പിക്കപെടേണ്ടത്. "ശമ്പള രഹിത സേവനം 41ആം ദിവസം" എന്നത് എങ്ങിനെയാണ് സർക്കാരിന് അപകീർത്തികരമാവുന്നത്. ശമ്പളം നൽകിയിട്ടും ആ ബാഡ്ജ് ധരിച്ചാൽ തീർച്ചയായും സർക്കാരിന് അപകീർത്തി ഉണ്ടാക്കുന്ന വിഷയമാണ്. ശമ്പളം നൽകിയിട്ടില്ലെങ്കിൽ അല്ലാ താനും.

ജോലി എടുത്തിട്ട് ശമ്പളം കിട്ടിയില്ലെങ്കിൽ പ്രതിഷേധിക്കുക എന്നു പറയുന്നത് ജീവനക്കാരുടെയും ജോലിക്കാരുടെയും തൊഴിലാളികളുടെയും എല്ലാ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെയും അവകാശമാണ്. ആ അവകാശത്തെ ഹനിക്കാൻ സർക്കാരിനെന്നല്ല, നല്ല ഒരു സ്ഥാപനത്തിനും ഒരു മുതലാളിക്കും അർഹത ഇല്ലാതാനും. 

മാസശമ്പളത്തിന് ജോലി ചെയ്യുന്നത് മാസാവസാനം അല്ലെങ്കിൽ അടുത്തമാസം ആദ്യം ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയിൽ ഒരു ദിവസം ശമ്പളം ലഭിക്കുമെന്ന് പ്രതീക്ഷയിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ആ ശമ്പളം പ്രതീക്ഷിച്ചു നീക്കുന്ന ഒരുപാട് കാര്യങ്ങൾ കുടുംബത്തിലും വ്യക്തിപരമായും ഉണ്ടാവും. തിരിച്ചടവുകളുടെ കാര്യങ്ങളിൽ ശമ്പളം കിട്ടിയില്ല എന്ന വാദം ഒരിക്കലും നിലനിൽക്കുന്ന ഒന്നല്ല. ബാങ്കിംഗ് സംവിധാനങ്ങൾ ഏത്‌ തന്നെയായാലും തിരിച്ചടവിന്റെ ദിവസം തുക കൃത്യമായിട്ട് തിരിച്ചടച്ചില്ലെങ്കിൽ പലിശയും പിഴപ്പലിശയും ഒക്കെ ഈടാക്കുക തന്നെ ചെയ്യും.

 ശമ്പളം തരാതിരിക്കുന്നത് സർക്കാർ ആണെങ്കിലും തിരിച്ചടയ്ക്കാനുള്ളത് സർക്കാർ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആണെങ്കിലും ഒരു കാര്യവുമില്ല. തിരിച്ചടവ് നടന്നില്ലെങ്കിൽ കൃത്യമായ പിഴ പലിശ ഈടാക്കുക തന്നെ ചെയ്യും. അതുകൊണ്ട് കെഎസ്ആർടിസിയുടെ ഘട്ടംഘട്ടമായ  ശമ്പള വ്യവസ്ഥ ശമ്പള രീതി ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല.

കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ കഴിയാത്തത് എന്തുകൊണ്ട് തന്നെയായാലും, മാനേജ്മെൻറ് കടുകാര്യസ്ഥത ആണെങ്കിൽ അത് പരിഗണിക്കണം, തൊഴിലാളികൾ പണിയെടുക്കാത്തത് കൊണ്ടാണെങ്കിൽ അത് തീർപ്പാക്കണം, ഇനി വാഹനങ്ങളുടെ കാലപ്പഴക്കം മൂലം ഓടിയെത്താൻ പറ്റാത്തതും അല്ലെങ്കിൽ മെയിൻറനൻസ് കോസ്റ്റ് കൂടുതലു കാരണം വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്നതുമാണ് എങ്കിൽ അതു പരിഹരിക്കണം. ഇതൊന്നും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം നല്കാതിരിക്കാനുള്ള, അവരുടെ അവകാശങ്ങൾ പിടിച്ചുപറിക്കാനോ ഉള്ള കാരണമല്ല. ജോലി എടുത്തതിന് ശമ്പളം ചോദിക്കുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന സമീപനം തീർത്തും പ്രധിഷേധാർഹമാണ്.

ശമ്പളം കിട്ടിയില്ലെങ്കിൽ പ്രതിഷേധിക്കും. അത് ആര് തന്നെയായാലും പ്രതിഷേധിക്കും. ശമ്പളം വയ്കുന്നത് കുടുംബത്തിൻറെ താളം തെറ്റിക്കും ജീവിത ചെലവുകൾ വർദ്ധിക്കും കുന്നുകൂടുന്ന ബാധ്യതകൾ പിന്നെ എത്ര ശമ്പളം കിട്ടിയാലും കിട്ടിയാലും തീരാത്ത അത്രയും ബാധ്യതകൾ കുമഞ്ഞു കൂടും. ഇതൊക്കെ അറിയാവുന്ന മാനേജ്മെൻറ് വീണ്ടും ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച ഒരു ജീവനക്കാരിയെ വൈക്കത്തു നിന്നും പാലായിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്നു തീർത്തും പ്രതിഷേധമായ കാര്യമാണ് എന്നതിൽ യാതൊരു തർക്കവുമില്ല. സർക്കാരിന് അപകീർത്തിത്തരമായ രീതിയിൽ ജോലിക്കാരി പ്രവർത്തിച്ചു എന്നാണ് മാനേജ്മെൻറ് വാദം എന്നാൽ സർക്കാരിന് അപകീർത്തിത്തരമായ രീതിയിൽ ശമ്പളം കൊടുക്കാതെ ജഡവനക്കാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന മാനേജ്മെൻറ് കെടുകാര്യസ്ഥതയ്ക്കെതിരെ ഇവിടെ  ചോദ്യം ചോദിക്കാൻ ആരും തന്നെ ഇല്ല എന്നത് മറ്റൊരു വസ്തുതയാണ്. ശമ്പളം ലഭിക്കാത്ത എല്ലാ ജീവനക്കാരും ട്രേഡ് യൂണിയൻ ഭേദമെന്യേ നാളെ മുതൽ ശമ്പള രഹിത സേവനം എത്രാം ദിവസം എന്ന പേരിൽ ബാഡ്ജ് അണിഞ്ഞ് ജോലിക്ക് എത്തിയാൽ ഈ സർക്കാർ അല്ലെങ്കിൽ ഈ സർക്കാർ നിയന്ത്രിക്കുന്ന കെഎസ്ആർടിസി മാനേജ്മെൻറ് ഈ ജീവനക്കാരെ മുഴുവൻ എങ്ങോട്ട് ട്രാൻസ്ഫർ ചെയ്യും???

കാസറഗോഡ് ഉള്ളവരെ പാറശാലയിലേക്കോ? അതോ പാറശാലയിലൂള്ളവരെ കസര്ഗോഡേക്കോ?? അതോ ഇടുക്കിയിലുള്ളവരെ വയനാട്ടിലേക്കോ? ഇങ്ങനെ ട്രാൻസ്ഫർ ചെയ്യുന്നതുകൊണ്ട് തൊഴിലാളികളെ അടിച്ചമർത്താൻ പറ്റുമെന്നാണോ മാനേജ്മെൻറ് കരുതുന്നത്.. വായടയ്ക്കൂ പണിയെടുക്കൂ എന്നതാണോ KSRTC മാനേജ്‌മെന്റ് നയം? എങ്കിൽ അതൊരു നല്ല രീതി അല്ല. ശമ്പള രഹിത സേവനം 41ആം ദിവസം" എന്ന ബാഡ്ജ് അണിഞ്ഞ് പ്രധിഷേധിച്ചതിന് വൈക്കത്ത് നിന്ന് പാലായിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർ അഖില എസ്.നായരുടെ "ജോലിയെടുത്താൽ ശമ്പളം കിട്ടണം, ഇല്ലെങ്കിൽ ഇനിയും പ്രതിഷേധിക്കും" എന്ന വാക്കുകൾ ശക്തവും 100% ശരിയുമാണ്.

സ്ഥാപനമല്ല, ജോലിയാണ് വലുതെന്നും അതിന് മുകളിലല്ല തൊഴിലാളി യൂണിയനുകൾ എന്നും തൊഴിലാളികൾ തിരിസിച്ചറിയണം. നല്ല രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം മാനേജ്‌മെന്റ് ഉറപ്പ് വരുത്തണം. കൃത്യമായി ശമ്പളം നൽകണം. അത് ആരുടെയും ഔദാര്യമല്ല അവകാശം തന്നെയാണ്.. ആരൊക്കെ അല്ലെന്ന് പറഞ്ഞാലും അവകാശം തന്നെയാണ്...

No comments

Powered by Blogger.