നാസയെക്കാൾ അറിവുള്ള മലയാളം പത്രക്കാരും മാധ്യമങ്ങളും
മലയാളത്തിലെ പത്രക്കാരുടെ ശാസ്ത്ര വാർത്തയെഴുത്തും അവതരണവും ഇപ്പോൾ ഭീകരമായി മാറിയിരിക്കുകയാണ്. നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞരെക്കാൾ അറിവുള്ളവരാണ് ചില പത്രക്കാർ എന്നാണ് ഇപ്പോൾ അവരുടെ ആത്മാർത്ഥമായ ധാരണ. കുറ്റം പറയാൻ പറ്റില്ല🤭🤭🤭 എന്നത് വേറൊരു കാര്യം. ഇപ്പോൾ പിടിച്ചിരിക്കുന്നത് ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ ധൗത്യത്തിൽ വന്ന ചില പ്രശ്നങ്ങൾ കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞരെയാണ്.
ഈ വിഷയത്തിൽ നാസ പറയുന്നത് എന്തോ അത് അപ്പടി വാർത്തയായി നൽകുക എന്നത് മാത്രമാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. എന്നാൽ മലയാള മനോരമ സുനിത വില്യംസിന്റെയും ബുച് വിൽമൊറിന്റെയും ആരോഗ്യ കാര്യത്തിൽ അടക്കം അതീവ ഉത്കണ്ഠകുലരാണ്.. നാസയ്ക്ക് ഈ വിഷയത്തിൽ കാര്യമായ അറിവില്ലാത്തതാണ് മനോരമയെ ആകുലപ്പെടുത്തുന്ന വിഷയം. ബഹിരാകാശ ധൗത്യം ഓരോ ദിവസവും വൈകുന്നത് അതീവ ഗുരുതരവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. നാസ, സുനിതയുടെയും വിൽമോറിന്റെയും ധൗത്യം ഒരുമാസത്തേക്ക് കൂടെ നിട്ടിയേക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ, അങ്ങനെ ധൗത്യം നീട്ടിയാൽ സുനിതയ്ക്കും മറ്റും മാറി ഇടാൻ ഡ്രസ്സ് പോലും ഇല്ല, അതിനുള്ള തയാറെടുപ്പിൽ അല്ല അവർ പോയിരിക്കുന്നത് എന്നാണ് മനോരമയുടെ ആകുലത. വെറും 10 ദിവസത്തിനുള്ള ഡ്രസ്സ് അടക്കമുള്ള തയ്യാറെടുപ്പിൽ ആണ് പോയത്, എന്നാൽ ഇതിലൊന്നും നാസ ശ്രദ്ധിക്കുന്നുമില്ല എന്നതും മനോരമയെ ചോടിപ്പിക്കുന്നു. മനോരമ ഈ വിഷയത്തിൽ ഗവേഷണ പരമ്പര തന്നെ പ്രസിദ്ധികരിച്ചിട്ടും നാസയ്ക്ക് ഒരു കുലുക്കവും ഇല്ല എന്നതും ശ്രദ്ധേയമാണ്.
ഇതിനോടകം 350 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തിയാണ് സുനിത എന്നത് ഒന്നും ഒരു വിഷയമേ അല്ല എന്നാണ് മനോരമ പറയുന്നത്..
No comments