സ്റ്റാർലൈനർ ബുച് വിൽമോറിനെയും സുനിതാ വില്യംസിനെയും കൂട്ടാതെ ഭൂമിയിൽ തിരിച്ചെത്തി
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിലേക്ക് പോയപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് യാത്രികരായ ബുച് വിൽമോറിനെയും സുനിതാ വില്യംസിനെയും കൂട്ടാതെ ഭൂമിയിൽ തിരിച്ചെത്തി. തുടക്കം മുതൽ സ്റ്റാർലൈനറിൻ്റെ ബഹിരാകാശ ദൗത്യം വളരെ പ്രതിസന്ധികൾ നേരിട്ടിരുന്നു. തുടർന്ന് ബഹിരാകാശ നിലയത്തിൽ എത്തിയ ശേഷം യാത്രികരുടെ തിരിച്ച് വരവ് പ്രതിസന്ധിയിൽ ആവുകയും അനന്തമായി നീളുകയും ചെയ്തിരുന്നു. 8 ദിവസത്തേക്ക് ബഹിരാകാശത്തേക്ക് പോയവർ നിലവിൽ 8 മാസം കഴിഞ്ഞേ തിരിച്ചുവരാൻ സാധ്യത ഉള്ളു. അതായത് 2025 ഫെബ്രുവരിയിലെ സുനിതാ വില്യംസും ബുച് വിൽമോറും ഭൂമിയിൽ തിരിച്ച് എത്തുകയുള്ളൂ. സപേസ് എക്സിന്റെ ഡ്രാഗൺ 2 ആയിരിക്കും ഇവരെ തിരികെ ഭൂമിയിൽ എത്തിക്കുക എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. സ്റ്റാർലൈനറിലെ 28 ത്രസ്റ്ററുകളിൽ 5 എണ്ണത്തിൽ ഇന്ധന ചോർച്ച കണ്ടെത്തിയതാണ് പേടകത്തിൻ്റെ തിരികെ ഉള്ള യാത്ര പ്രതിസന്ധിയിൽ ആക്കിയത്. ഇന്ധനമായ ഹീലിയം ചോർച്ച പരിഹരിക്കാൻ ശ്രമങ്ങൾ പലതും നടത്തിയെങ്കിലും അവയൊക്കെ പരാജയപ്പെട്ടു. തുടർന്നാണ് മടക്കയാത്ര പലതവണ മാറ്റിവെച്ചതും അവസാനം യാത്രികർ ഇല്ലാതെ പേടകം ഭൂമിയിലേക്ക് മടങ്ങിയതും.
സ്റ്റാർലൈനർ ദൗത്യം നീളുന്നതിൽ നാസയ്ക്കും ബോയിങ്ങിനും ബഹിരാകാശ യാത്രികർക്കും ഉണ്ടായ ടെൻഷനേക്കാൾ കൂടുതൽ ടെൻഷൻ ഉണ്ടായിരുന്നത് കേരളത്തിലെ അടക്കം മാധ്യമങ്ങൾക്ക് ആയിരുന്നു.
ഇവയായിരുന്നു അവയിൽ ചില മാധ്യമ ബഹിരാകാശ ചിന്തകൾ താഴെ ചേർക്കുന്നു.
ബഹിരാകാശ നിലയത്തെക്കുറിച്ചോ അതിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചോ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാവുന്ന ആരും ഇത്തരം മണ്ടത്തരങ്ങൾ പറയില്ല. കാരണം ഈ പ്രതിസന്ധി വന്നപ്പോൾ മാത്രമാണ് മാധ്യമങ്ങളും അതുവഴി ലോകവും ഇതിനെക്കുറിച്ച് അറിഞ്ഞത്. എന്നാൽ ഇതുപോലെ ഉണ്ടാവാൻ സാധ്യത ഉള്ള നൂറ് കണക്കിന് പ്രതിസന്ധികൾ കണ്ടെത്തി എത്രയോ തവണ ചർച്ച ചെയ്ത് അതിന് ഉള്ള പരിഹാരവും തീരുമാനിച്ച് ഉറപ്പിച്ചാവും ഈ ബഹിരാകാശ ധൗത്യം ആരംഭിച്ചിട്ടുണ്ടാവുക.
നമ്മൾ ആദ്യം മനസിലാക്കേണ്ടത്, വർഷത്തിൽ ഭൂമിയിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെവഹിച്ചും ചരക്ക് വഹിച്ചും 5 മുതൽ 10 തവണ വരെ വിവിധ ഏജൻസികളുടെ ബഹിരാകാശ പേടകങ്ങൾ പോയി വരുന്നുണ്ട്. അതിൽ സർക്കാർ ഏജൻസികളുടെ പേടകങ്ങളും സ്വകാര്യ ഏജൻസികളുടെ പേടകങ്ങളും ഉണ്ട്. ഭൂമിയിൽ നമ്മൾ നടത്തുന്ന ഓരോ യാത്രയ്ക്കും നമുക്ക് ബാക്കപ്പ് പ്ലാനുകൾ ഉണ്ടാവും, പ്രതിസന്ധി വന്നാൽ നേരിടാനും തരണം ചെയ്യാനും പദ്ധതി ഉണ്ടാവും. ലക്ഷ്യ സ്ഥാനത്ത് എത്താൻ ഏതൊക്കെ വഴി തിരഞ്ഞെടുക്കാം എന്ന പദ്ധതി മനസിൽ ഉണ്ടാവും. ഓരോ വഴിയുടെയും റിസ്കും ചെലവും നമുക്ക് ധാരണ ഉണ്ടാവും. അപ്പോൾ ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി ആളുകളെയും കൊണ്ട് പേടകം അയക്കുന്ന ബോയിങ്ങിന് അവരുടെതായ ബാക്കപ്പ് പ്ലാനും ദുരന്ത നിവാരണ പദ്ധതിയും ( disaster management plan) ഉണ്ടാവില്ലേ? ഉണ്ടാവും എന്ന് മാത്രം അല്ല ഒന്നിന് ഒൻപത് പ്ലാൻ ഉണ്ടാവും. കാരണം ഈ പ്രോജക്ട് ബോയിങ്ങിന് അഭിമാന പദ്ധതി ആണ്, സ്‌പേസ് ടൂറിസം പോലുള്ള പരിപാടിയിലേക്ക് ഉള്ള അവരുടെ ആദ്യ കാൽ വെപ്പാണ്.
ബോയിങ്ങിന്റെ ആദ്യ പദ്ധതിയാണ് സ്റ്റാർ ലൈനർ, ഇത് നാസയ്ക്ക് അറിയാവുന്ന കാര്യമാണല്ലോ? അങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ ബോയിങ് എടുക്കുന്നതിൻ്റെ എത്രയോ ഇരട്ടി മുൻകരുതലുകൾ ഭൂമിയിലും സ്പേസ് സ്റ്റേഷനുമായി നാസ ഏർപ്പെടുത്തിയിട്ടുണ്ടാവും?
ഒരു ദിവസം പെട്ടെന്ന് ചാടിക്കയറി എടുത്ത തീരുമാനത്തിൻ്റെ പുറകിലുള്ള ഒരു പദ്ധതിയോ ഒരു വിക്ഷേപണമോ അല്ല ബോയിങ്ങിനെ സംബന്ധിച്ച് ഈ സ്റ്റാർ ലൈനർ പ്രോജക്ട്. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകളും ഡെവലപ്മെന്റുകളും റിസേർച്ചുകളും ഇതിന് പിന്നിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഓരോ സ്റ്റേജിലും, അതായത് ലോഞ്ചിംഗ് സ്റ്റേജിലും യാത്രയിലും അവിടെ സ്റ്റേഷനിൽ ഡോക്ക് ചെയ്യുമ്പോഴും തിരിച്ചു വരുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ഒക്കെ നേരിടാവുന്ന, നേരിടാൻ സാധ്യതയുള്ള എല്ലാവിധമായ സാങ്കേതിക പ്രശ്നങ്ങളെയും കുറിച്ച് കൃത്യമായി പഠിച്ചിട്ടും അതിനുവേണ്ടി തയ്യാറെടുപ്പുകളും നടത്തിയിട്ടും ആണ് ഈ പദ്ധതി ലോഞ്ച് ചെയ്തിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യർക്ക് അല്ലെങ്കിൽ ഒരു സാധാരണ മാധ്യമപ്രവർത്തകന് ചിന്തിക്കാൻ കഴിയുന്നതിൻ്റെയും മനസിലാക്കാൻ കഴിയുന്നതിൻ്റെയും എത്രയോ മുകളിലാണ് ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെയാണ് ഇതിനെ റോക്കറ്റ് സയൻസ് എന്ന് പറയുന്നത്. അത് റിപ്പോർട്ട് ചെയ്യാൻ ഏറ്റവും കുറഞ്ഞ പക്ഷം അതിൻ്റെ അടിസ്ഥാനത്തിൽ പത്തിൽ ഒന്നെങ്കിലും പഠിക്കണം എന്ന് പറയുന്നില്ല മനസിലാക്കാൻ എങ്കിലും ശ്രമിക്കണം.
28-ല്‍ അഞ്ചു ത്രസ്റ്ററുകൾ തകരാറിലാണെന്നും അതിൽ ഹീലിയം ചോർച്ച ഉണ്ടെന്നും കണ്ടെത്തിയതിനുശേഷം, ഇത്രയും ദിവസം കൊണ്ട് അത് പൂർണമായി പരിഹരിക്കാൻ കഴിയാതെ പേടകത്തെ ബഹിരാകാശ നിലയത്തിൽ നിന്ന് ഡി ഡോക്ക് ചെയ്ത് യാത്രികരെ കൂടാതെയാണെങ്കിലും ഭൂമിയിൽ സുരക്ഷിതമായ ഇറക്കാൻ കഴിഞ്ഞു എന്നത് ബോയിങ്ങിനെ സംബന്ധിച്ച് ആശ്വാസം നൽകുന്ന ഒരു കാര്യം തന്നെയാണ്. റിസ്ക് എടുത്ത് യാത്രികരും ആയിട്ടായിരുന്നു സ്റ്റാർലൈനർ വന്നിരുന്നത് എങ്കിൽ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയിലും മിഷൻ പൂർണ വിജയമായിരുന്നു എന്ന് ബോയിങ്ങിന് അവകാശപ്പെടാമായിരുന്നു. നിലവിൽ 50%എങ്കിലും വിജയം അവകാശപ്പെടാവുന്ന മിഷൻ ആണ് പൂർത്തിയായത്.
ചലഞ്ചർ, കൊളംബിയ അപകടങ്ങൾ നാസയ്ക് വരുത്തിയ നഷ്ടവും മാനഹാനിയും വളരെ വലുതാണ്. ആയതിനാൽ തന്നെ ബഹിരാകാശ യാത്രികരുടെ ജീവൻ വച്ച് കളിക്കാൻ ഇനി ഒരിക്കലും നാസ തയ്യാറാവില്ല.
ഭൂമിയിലെ ഏതൊരു സാധാരണ മാധ്യമപ്രവർത്തകനും ചിന്തിക്കാവുന്നതിനപ്പുറം മുൻകരുതലുകൾ ആയിരിക്കും ഈ പറയുന്ന മേഖലകളിൽ എല്ലാം നാസ ഏർപ്പെടുത്തിയിട്ടുണ്ടാവുക. അതൊന്നും ചിന്തിക്കാതെ ശാസ്ത്ര സാങ്കേതിക മേഖലയിൽ പോലും ഓരോരോ വാർത്തകൾ ഉണ്ടാക്കി വിടുന്നത് വളർന്ന് വരുന്ന തലമുറയോട് ചെയ്യുന്ന പൊറുക്കാനാവാത്ത അപരാധം ആണ്. ഈ പടച്ചുവിടുന്ന ഏതെങ്കിലും ഒരു വാർത്ത ഒരു സ്‌കൂൾ വിദ്യാർത്ഥിക്ക് റഫറൻസിന് ഉപയോഗിക്കാൻ കഴിയുമോ? ഇല്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം.
എഡിറ്റോറിയൽ താൽപ്പര്യങ്ങൾ ഇല്ലാത്ത ശാസ്ത്ര സാങ്കേതിക വാർത്തകളും, രാജ്യത്തിൻ്റെ നയതന്ത്ര താൽപര്യങ്ങൾ മനസിലാക്കാതെ അന്താരാഷ്ട്ര ജിയോപൊളിറ്റിക്സ് വാർത്തകളും ദേശിയ പ്രാദേശിക രാഷ്ട്രീയ വാർത്തകൾ വളച്ചൊടിക്കുന്നത് പോലെ വളച്ചൊടിക്കുന്നത് അടിസ്ഥാനപരമായി വരും തലമുറയോട് ചെയ്യുന്ന നീതീകരിക്കാൻ ആവാത്ത ക്രൂരതയാണ്. ഇനിയെങ്കിലും ആരെങ്കിലും ഒക്കെ ശ്രദ്ധിച്ചാൽ നന്നായിരുന്നു.

- യാത്രികർ 8 ദിവസത്തേക്ക് മാത്രമുള്ള തയാറെടുപ്പിൽ ആണ് ബഹിരാകാശത്തേക്ക് പോയത്. അവരുടെ തിരിച്ച് വരവ് നീളുന്നത് ഭീകര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
- കൂടുതൽ ദിവസത്തേക്ക് ഉള്ള ഡ്രസ്സ്പോലും ഇല്ലെന്ന് പറഞ്ഞവർ പോലും ഉണ്ട്.
- കൂടുതൽ ദിവസം ISS ഇൽ തങ്ങുന്നത് യാത്രികരുടെ പല്ല് പൊടിയാൻ ഇടയാക്കും, എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കും. പേശികളുടെ ബലം കുറയും, ഞരമ്പുകൾ വലിഞ്ഞു മുറുകും..
- ബഹിരാകാശ നിലയത്തിലെ ഭക്ഷണം തീരും, പുറത്ത് ഇറങ്ങിയാൽ കത്തി ചാമ്പൽ ആവും.
- സ്പേസ് എക്‌സിന്റെ ക്രൂ-9 മിഷൻ ലോഞ്ച് ചെയ്താൽ അതിലെ യാത്രികരും ബഹിരാകാശ നിലയത്തിൽ എത്തിയാൽ അവിടെ തിരക്ക് കൂടും, നിന്ന് തിരിയാൻ ഇടമുണ്ടാവില്ല.
എന്നിങ്ങനെ ഒരുപാട് അസത്യങ്ങളോ ആർധസത്യങ്ങളോ ആണ് പല മാധ്യമങ്ങളും പടച്ചു വിട്ടത്.
ചില ഗംഭീര ഹെഡ്‌ഡിങ്ങുകൾ കൂടെ ചേർക്കുന്നു.
ഈ മണ്ടത്തരങ്ങൾ അടിച്ചുവിടുന്ന ഒരാൾക്കെങ്കിലും അറിയുമോ സുനിതയും വിൽമോറും ഇതിന് മുൻപ് ബഹിരാകാശ നിലയത്തിൽ എത്ര നാൾ ചിലവഴിച്ചിട്ടുണ്ടെന്ന്. സുനിത രണ്ട് തവണകളായി 322 ദിവസവും വിൽമോർ 178 ദിവസവും ISS ഇൽ ചെലവഴിച്ചിട്ടുണ്ട്. നാസയുടെ ഏറ്റവും സീനിയർ ബഹിരാകാശ യാത്രികരിൽ രണ്ടുപേരാണ് ഇവർ രണ്ടും. ഇതിനപ്പുറത്തെ പ്രതിസന്ധികൾ മുന്നിൽ കണ്ടിട്ടാവണം അവർ സ്റ്റാർലൈനറിൽ കേറി ബഹിരാകാശത്തേക്ക് പോയത്. ചിലപ്പോൾ തിരികെ എത്തിയേക്കില്ല എന്നുപോലും ഇവർക്ക് അറിയാം.
ആദ്യം സ്റ്റാർലൈനറിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്ന എറിക് ബോയും നിക്കോൾ മാനും പല കാരണങ്ങളാൽ പിന്മാറിയതിനെ തുടർന്നാണ് സുനിതയും വിൽമൊറും ബോയിങ്ങിൻ്റെ പേടകത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത്. അതിൻ്റെ എല്ലാ റിസ്കും അവർക്ക് നന്നായിട്ട് അറിയാം എന്ന് സാരം.

- സുനിത വില്യംസിന്റെ ജീവൻ അപകടത്തിലോ?
- നാസ ഇരുട്ടിൽ തപ്പുന്നു?
- ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നാസ.
- ബഹിരാകാശത്ത് കുടുങ്ങി സുനിത: ഉത്തരം ഇല്ലാതെ നാസ.
- സുനിതയുടെ ജീവന് ഭീഷണി? സ്റ്റാർലൈനർ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയാൽ കത്തി എരിയുമെന്ന്.
- ഇനി 8 മാസം കൂടെ. യാത്രികരുടെ ജീവൻ അപകടത്തിലോ?

No comments