Header Ads

Header ADS

അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് സ്വിങ് സ്റ്റേറ്റുകളിലും  മുൻ‌തൂക്കം നേടിയാണ് ട്രംപ് വിജയത്തിലേക്കെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് വീണ്ടും അധികാരത്തില്‍ എത്തുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തുടർച്ചയായിട്ടല്ലാതെ മുൻ പ്രസിഡണ്ട് വീണ്ടും അധികാരത്തിൽ എത്തുന്നത്.

മിഷിഗണ്‍, അരിസോണ, പെന്‍സില്‍ വാനിയ, നോവാഡ, വിസ്‌കോന്‍സന്‍, നോര്‍ത്ത് കരോലീന, ജോര്‍ജിയ എന്നീ ഏഴ് സ്വിങ് സംസ്ഥാനങ്ങളും ട്രംപിനൊപ്പം നിലയുറപ്പിച്ചു. അറബ് ഭൂരിപക്ഷമുള്ള മിഷിഗണില്‍ ആദ്യഘട്ടത്തില്‍ കമല ഹാരിസ് മുന്‍പില്‍ എത്തിയെങ്കിലും പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു.

അതേസമയം സെനറ്റിലും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം മറികടന്നു. ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ പോപ്പുലര്‍ വോട്ടുകളിലും ട്രംപ് തന്നെയായിരുന്നു മുന്നില്‍ എത്തിയത്.

റിപബ്ലിക്കന്‍ ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് തൻ്റെ വിജയം, ചരിത്ര വിജയമാണെന്ന് അഭിപ്രായപ്പെട്ടു. ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടമാണ് വരാന്‍ പോകുന്നതെനന്നും ട്രംപ് അണികളോട് പറഞ്ഞു. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ വിജയിച്ചാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 195 ഇലക്ടര്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക.

Donald J. Trump has been elected the 47th President of the United States in a historic return to power, making him the first former president since Grover Cleveland to serve non-consecutive terms. The election victory, finalized with his win in Wisconsin, capped a remarkable comeback for Trump, who had been previously impeached twice, convicted of felony charges, and even survived assassination attempts since leaving office in 2021.

No comments

Powered by Blogger.