Header Ads

Header ADS

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ച് നൈജീരിയ

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ച് നൈജീരിയ

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച് നൈജീരിയ. ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) പുരസ്‌കാരം നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ  നൈജീരിയ ആദരിച്ചത്. 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. വിദേശരാജ്യങ്ങളിൽനിന്ന് പ്രധാനമന്ത്രിക്ക്  ലഭിക്കുന്ന 17-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.

നൈജീരിയയിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്രി നൈസോം എസെൻവ വൈക്ക് അബുജയിലെ 'നഗരത്തിലേക്കുള്ള താക്കോൽ' നൽകി മോദിയെ സ്വീകരിച്ചു.

സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ആഴത്തിലുള്ളതും ദൃഢവുമാക്കുമെന്ന് മോദി വ്യക്തമാക്കി. നൈജീരിയന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് മോദി നൈജീരിയയിൽ എത്തിയത്. നൈജീരിയയില്‍ നിന്ന് അദ്ദേഹം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലേക്ക് പോകും. കഴിഞ്ഞ വർഷം ഉച്ചകോടി സംഘടിപ്പിച്ചത് ഇന്ത്യ ആയതിനാൽ ജി-20 ട്രോയിക്ക അംഗം എന്ന നിലയിലാണ് പ്രധനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. തുടർന്ന് ഗയനയിലേക്ക് പോകുന്ന മോദി അഞ്ചുപതിറ്റാണ്ടുകൾക്ക് ശേഷം ഗയാന സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ്. 1968 ഇൽ ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുൻപ് ഗയാന സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. 

നേരത്തെ, കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയിരുന്നു. കോവിഡ് കാലത്ത് ഡൊമിനിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണ മാനിച്ചാണ് ബഹുമതി നൽകുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനകാലത്ത് 2021-ൽ ഡൊമിനിക്കയ്ക്ക് ഇന്ത്യ 70,000 ഡോസ് കോവിഡ് വാക്‌സിൻ നൽകിയിരുന്നു.

No comments

Powered by Blogger.