പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനം ആരംഭിച്ചു.
പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിൻ്റെ ക്ഷണപ്രകാരമുള്ള പ്രധാനമന്ത്രി നൈജീരിയൻ സന്ദർശനം, ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ്. ഇരു രാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങൾക്കും ബഹുസ്വരതയ്ക്കും പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ ആയതിനാൽ, ഇക്കാര്യങ്ങൾ സന്ദർശനത്തിൻ്റെ പ്രധാന ഭാഗമാകും. നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
തുടർന്ന് ബ്രസീലിലേക്ക് പോകുന്ന പ്രധാനമന്ത്രി റിയോ ഡി ജനീറോയിൽ നടക്കുന്ന 19-ാമത് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കും. ഗ്ലോബൽ സൗത്തുമായി ബന്ധപ്പെട്ട പ്രാധാന വിഷയങ്ങൾ ജി-20 ലേക്ക് കൊണ്ടുവന്ന ബ്രസീലിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഉച്ചകോടിയിൽ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ടു കൂടിക്കാഴ്ചകൾ നടക്കും. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മറ്റ് ലോക നേതാക്കളുമായി ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തും.
പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ഗയാന സന്ദർശിക്കും, അത് അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണ്. 1968 ഇൽ ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുൻപ് ഗയാന സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. പൈതൃകം, സംസ്കാരം, മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. 185 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിവാധ്യങ്ങൾ അർപ്പിക്കുകയും ഗയാന പാർലമെൻ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ കാര്യപരിപാടി. ഇത് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം കൂടുതൽ ധൃഡമാക്കാൻ ഇത് സഹായിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നു.
കരിബിയൻ നേതാക്കളുമായി രണ്ടാം ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഈ ഉച്ചകോടി ചരിത്രപരമായ ബന്ധങ്ങൾ പുതുക്കാനും സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനും സഹായകരാനാകുമെന്നും കരുതുന്നു.
No comments