പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ദ്വിദിന കുവൈറ്റ് സന്ദർശനം ആരംഭിച്ചു
കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബിർ അൽ-സബാഹ് യുടെ ക്ഷണപ്രകാരമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ആരംഭിച്ചു. 43 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനമെന്ന നിലയിൽ വളരെ നിർണായകമാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി മോദി ഡിസംബർ 21നാണ് കുവൈത്തിലേക്ക് തിരിച്ചത്.
സമീപകാല ഉന്നതതല ചർച്ചകൾ
- സെപ്റ്റംബർ 2024-ൽ യു.എൻ. ജനറൽ അസംബ്ലിക്കിടയിൽ പ്രധാനമന്ത്രി മോദിയും കുവൈറ്റ് കിരീടാവകാശിയും നടത്തിയ കൂടിക്കാഴ്ചയാണ് പ്രസ്തുത സന്ദർശനത്തിന് അവസരം ഒരുക്കിയത്.
- 2024 ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റ് സന്ദർശിക്കുകയും, അദ്ദേഹത്തിന്റെ ക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി അബ്ദുല്ല അലി അൽ-യഹ്യ ഡിസംബർ മാസത്തിൽ ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു.
- 2024 സെപ്റ്റംബർ മാസത്തിൽ റിയാദിൽ നടന്ന ആദ്യ ഇന്ത്യ-ജിസിസി (GCC) തന്ത്രപരമായ ചർച്ചകൾ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെ കൂടുതൽ ശക്തമാക്കുന്നതിന് സഹായകരമായി.
വ്യവസ്ഥാപിത സഹകരണം
ഡിസംബർ മാസത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശന സമയത്ത് ഒപ്പുവെച്ച സംയുക്ത കമ്മീഷൻ ധാരണാപത്രം ഇരുരാജ്യങ്ങളുടെയും ബന്ധത്തെ കൂടുതൽ ശക്തമാക്കി. വിവിധ മേഖലയിലെ സംയുക്ത പ്രവർത്തന ഗ്രൂപ്പുകൾ വഴി, ഇത് വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സുരക്ഷ, സംസ്കാരം, ഊർജ്ജം എന്നിവയെ കാര്യക്ഷമമായി നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാമ്പത്തിക, ഊർജ്ജ മേഖലയിലെ സഹകരണം
- ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ്.
- 2023-24 സാമ്പത്തിക വർഷത്തിൽ 10 ബില്യൺ യുഎസ് ഡോളറിൻ്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ നടന്നത്.
- മണ്ണെണ്ണയും എൽപിജിയും വിതരണത്തിൽ കുവൈറ്റ് ഇന്ത്യയുടെ നിർണായക പങ്കാളിയാണ്.
കുവൈറ്റിലെ ഇന്ത്യൻ സമൂഹം
- ഏകദേശം 10 ലക്ഷം പേർ ഉൾപ്പെടുന്നതാണ് കുവൈറ്റിലെ ഇന്ത്യൻ സമൂഹം, ഇന്ത്യയുടെ ഏറ്റവും വലിയ പ്രവാസി വിഭാഗമാണ് ഇത്.
- വിവിധ മേഖലകളിൽ, ഇരുരാഷ്ട്രങ്ങൾക്കിടയിലെ ജനസമ്പർക്കങ്ങളെ കൂടുതൽ ശക്തമാക്കുന്നത്തിൽ അവരുടെ സംഭാവനകൾ നിർണായകമാണ്.
സന്ദർശനത്തിലെ പ്രധാന ഹൈലൈറ്റുകൾ
ഉന്നതതല കൂടിക്കാഴ്ചകൾ:
- ബയാൻ കൊട്ടാരത്തിൽ പ്രധാനമന്ത്രിക്കു ഗാർഡ് ഓഫ് ഓണർ നൽകും.
- കുവൈത്ത് അമീർ, ക്രൗൺ പ്രിൻസ്, പ്രധാനമന്ത്രി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജ്ജം, സംസ്കാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ചർച്ച ചെയ്യും.
പ്രവാസി സമുഹവുമായി സംവാദം:
- കുവൈറ്റിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും തുടർന്ന് ഒരു ലേബർ ക്യാംപ് സന്ദർശനവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ ഗൾഫ് കപ്പിൻ്റെ പ്രത്യേക പങ്കാളിത്തം:
- കുവൈറ്റ് അമീറിന്റെ പ്രത്യേക അതിഥിയായി, പ്രധാനമന്ത്രി 26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഗൾഫ് ബന്ധങ്ങളെ വികസിപ്പിക്കുന്നത്:
- നിലവിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) അദ്ധ്യക്ഷസ്ഥാനത്തുള്ള കുവൈറ്റുമായുള്ള ബന്ധം ശക്തമാക്കുന്നത് ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ ത്വരിതപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ തന്ത്രപരമായ നടപടിയുടെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതീക്ഷകൾ
ഈ ചരിത്രപരമായ സന്ദർശനം:
- വ്യാപാരം, നിക്ഷേപം, ഊർജ്ജം, സംസ്കാരം തുടങ്ങിയ നിലവിലുള്ള മേഖലകളിൽ സഹകരണത്തെ കൂടുതൽ മെച്ചപ്പെടുത്തും.
- വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാദ്ധ്യതകൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ജിസിസി (GCC) യുമായി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കും.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിനും സാംസ്‌കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അനിവാര്യമായ ദൃഢവും ചലനാത്മകവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഒരു പുതുവെളിച്ചം പരത്തുമെന്നാണ് വിലയിരുത്തുന്നത്.
No comments