Header Ads

Header ADS

ഗാസയിൽ വെടിനിർത്തൽ - 15 മാസമായി തുടരുന്ന ഇസ്രായേൽ പാലസ്റ്റീൻ യുദ്ധത്തിന് വിരാമം


പതിനഞ്ചുമാസമായി തുടരുന്ന ഇസ്രായേൽ - പാലസ്റ്റീൻ  യുദ്ധത്തിന് വിരാമം. ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്ത് വരും. ദശലക്ഷക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെടുകയും ഗാസായിൽ വലിയ നാശം സംഭവിക്കുകയും ചെയ്ത ഈ സംഘർഷം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായി ചർച്ചയിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് ബുധനാഴ്ച വെളിപ്പെടുത്തി.

ആദ്യഘട്ടത്തിൽ ആറ് ആഴ്ച നീളുന്ന വെടിനിർത്തൽ ആണ് നിലവിൽ വരിക. പിന്നീട് ഇത് ഘട്ടം ഘട്ടമായി നീറ്റലും. കരാറിന്റെ ഭാഗമായി  ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടം ഘട്ടമായി പിന്മാറുകയും ഹമാസ് പിടിച്ചെടുത്ത ബന്ദികളെയും ഇസ്രായേലിലെ പലസ്തീനി തടവുകാരെയും പരസ്പരം മാറ്റി നൽകുകയും ചെയ്യും.

അമേരിക്കയുടെ പിന്തുണയോടെയുള്ള വെടിനിർത്തൽ ചർച്ചകളിൽ  ഈജിപ്തും ഖത്തറും മധ്യസ്ഥത വഹിച്ചു. യു.എസ്. പ്രസിഡന്റ് ആയി  തെരഞ്ഞെടുക്കപ്പെട്ട ഡോണാൾഡ് ട്രംപിന്റെ ജനുവരി 20-നുള്ള ചുമതലയേറ്റെടുക്കലിന് മുൻപ് യുദ്ധം അവസാനിപ്പിക്കാൻ ആനയെന്നത് നിലവിലെ അമേരിക്കൻ പ്രസിഡൻഡ് ജോ ബൈഡന്റെ നയതന്ത്ര വിജയമാണ്. ഉടമ്പടിക്ക് വാക്കാൽ അംഗീകാരം  നൽകിയതായും, എഴുതി തയാറാക്കിയ വെടിനിർത്തൽ കരാറിന് ഉടനെ അംഗീകാരം നൽകുമെന്നും ഹമാസ് അറിയിച്ചു.

No comments

Powered by Blogger.