Header Ads

Header ADS

നയതന്ത്രം



നയതന്ത്രബന്ധത്തിന്റെ പ്രാധാന്യം എത്രയെന്നും അതിന് രാജ്യങ്ങൾ നൽകുന്ന പരിഗണന എന്തെന്നും നമുക്ക് മനസ്സിലാക്കാൻ, അന്തരാഷ്ട്ര തലത്തിൽ നയതന്ത്ര പരിരക്ഷയ്ക്കായ് എഴുതിയിട്ടുള്ള നിയമങ്ങൾ മാത്രം മതി. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കും നയതന്ത്ര പ്രധിനിധികൾക്കായ്‌ പ്രത്യേകം നയതന്ത്ര പാസ്പോർട്ട് (Diplomatic Passport) പോലുമുണ്ട്.

"ഡിപ്ലോമാറ്റിക് ബാഗേജ്" അഥവാ "ഡിപ്ലോമാറ്റിക് പൗച്"ന് 1961ലെ വിയെന്ന കൺവൻഷൻ പ്രകാരം ഒരു ഡിപ്ലോമാറ്റിന് അഥവാ നയതന്ത്ര പ്രതിനിധിക്ക് ഉള്ളത് പോലെയുള്ള ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയുണ്ട് അതായത് നയതന്ത്ര പരിരക്ഷയുണ്ട്‌. എന്നുവെച്ചാൽ മറ്റൊരു രാജ്യത്ത് കേസുകൾ നേരിടേണ്ടിവരികയോ ശിക്ഷ അനുഭവിക്കുകയോ ചെയ്യേണ്ടതില്ല, മാതൃ രാജ്യത്തിന് അവരെ തിരിച്ച് വിളിക്കാം.
നിലവിലെ തിരുവനന്തപുരം സ്വർണ്ണ കടത്ത് കേവലം ഒരു സ്ത്രീയെ മാത്രം കേന്ദ്രികരിച്ചോ അവരുമായി ബന്ധപ്പെട്ട ആളുകളുമായി മാത്രം ബന്ധപ്പെട്ടതോ ആയ ഒരു കേസായി ഇന്ത്യൻ ഗവർണ്മെന്റിനോ യു എ ഇ സർക്കാരിനോ കാണാൻ കഴിയില്ല, ഉടൻ തന്നെ യു എ ഇ സർക്കാർ അന്വേഷണം പ്രഘ്യാപിക്കും, ചിലപ്പോൾ ഇപ്പോൾ തന്നെ ഉന്നതതല അന്വേഷണം പ്രഘ്യാപിച്ചിട്ടുണ്ടാവും. കാരണം ഇത് കേവലം ഒരു സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. നയതന്ത്ര പരിരക്ഷയുള്ള ചാനൽ കള്ളക്കടത്തിനായി ഉപയോഗിക്കുക എന്നുവെച്ചാൽ യു എ ഇ യുടെ നയതന്ത്ര വിശ്വാസ്യതയും രാജ്യത്തിന്റെ വിശ്വാസ്യതയും കളങ്കപ്പെടുന്ന കാര്യമാണ്. രണ്ട് രാജ്യങ്ങളുടെയും ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങൾ ഉടനടി ഇടപെടും.
ഇത്രയും സ്വർണം യൂ എ ഇ യിൽനിന്ന് വിമാന താവളത്തിലേക്ക് കടത്താൻ ആര് സഹായിച്ചു?
അവിടുത്തെ സർക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ?
ഇതിന് മുൻപ് എത്ര ഡിപ്ലോമാറ്റിക് ബാഗേജുകൾ ഇതുപോലെ കോൺസുലേറ്റ് ജനറലിന്റേതല്ലാതെ വന്നിട്ടുണ്ടോ? അവ അയച്ചത് ആര്? സ്വീകരിച്ചത് ആര്?
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവാൻ ഇതുപോലുള്ള കാര്യങ്ങൾ മതിയാവും. കേരളത്തിൽ ഈ കേസ്, IT സെക്രട്ടറിയുമായി ബന്ധമുള്ള ഒരു യുവതിയെ ചുറ്റി പറ്റിയുള്ള ഇക്കിളി കഥയാണെങ്കിൽ, യൂ എ ഇ യെ സംബന്ധിസിച്ചിടത്തോളം അതി പ്രാധാന്യമുള്ള രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കേസാണ്. സ്വർണത്തിന് പകരം യൂ എ ഇ യുടെ ഡിപ്ലോമാറ്റിക് ചാനൽ വഴി ഇന്ത്യകടത്തിയത് ആയുധങ്ങൾ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി. ഡിപ്ലോമാറ്റിക് ബാഗേജുകൾക്ക് കാര്യമായ ചെക്കിങ്ങോ തുറന്നു പരിശോധനയോ ഇല്ല എന്നുള്ളതാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. ഇതേ സൗകര്യം എന്ത് കടത്തിനും ഉപയോഗിക്കാവുന്നതാണ്.. വരും ദിവസങ്ങളിൽ രാജ്യാന്തര തലത്തിൽ ചർച്ചചെയ്യപ്പെട്ടേക്കാവുന്ന ഒരു വലിയ വിഷയമായി ഇത് മാറിയേക്കാം.
ഇവിടെ ചർച്ചകൾ മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും കെട്ടിയിടാൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. ബോധമുള്ള അല്പമെങ്കിലും ബുദ്ധിയുള്ള ഒരു ഉദ്യോഗസ്ഥനും ഒരു മുഖ്യമന്ത്രിയും ഒരു രാഷ്ട്രീയ നേതാവും ഡിപ്ലോമാറ്റിക് ചാനലിലൂടെ കള്ളക്കടത്ത് നടത്താൻ ധൈര്യപ്പെടില്ല, കാരണം പിടിക്കപ്പെട്ടുകഴിഞ്ഞാൽ രാജ്യദ്രോഹ കുറ്റം ചാർത്തപ്പെടും എന്നത് തന്നെ കാരണം. പിന്നെ നടത്തിയിട്ടുണ്ടെങ്കിൽ, അതിന് പിന്നിൽ ചെക്കിങ് ഇല്ലാത്ത ഒരു മാർഗ്ഗം എന്ന് മാത്രം അറിയാവുന്ന വെറും ഒരു കള്ളകടത്തുകാരന്റെ ബുദ്ധി. അല്ലെങ്കിൽ, എല്ലാവിധ നിയമ കുരുക്കും അറിയാവുന്ന, എന്ത് തന്നെ സംഭവിച്ചാലും രക്ഷപെടാൻ കഴിവും കരുത്തും സ്വാധീനവും ഉള്ള ഒരു കൂട്ടം ഉന്നതർ..



No comments

Powered by Blogger.