വീ. ഡി. സതീശൻ പുതിയ പ്രതിപക്ഷ നേതാവ്
വീ. ഡി. സതീശൻ നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കും. വീ. ഡി. സതീശനെ കേരള നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഹൈക്കമാൻഡ് മാറ്റിനിർത്തിയത്, യുവ എം.എൽ.എ മാരുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ചാണ്. എറണാകുളം നെട്ടൂർ നിയമസഭാ അംഗമാണ് സതീശൻ.
കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ഒക്കെ മാറ്റിമറിച്ചണ് വീ. ഡി. സതീശൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. എ, ഐ, ഗ്രൂപ്പുകളുടെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമെന്ന ആവശ്യം നിരാകരിച്ചാണ് ഹൈക്കമാൻഡ് വീ. ഡി. സതീശനിലേക്ക് എത്തിയത്.
എന്ത് മാനദണ്ഡങ്ങളാണ് വീ. ഡി. സതീശനെ തെരഞ്ഞെടുക്കാൻ ഹൈകമാണ്ട് സ്വീകരിച്ചത് എന്ന് അറിയില്ല എന്നാണ് വീ. ഡി. സതീശന് ആശംസകൾ അറിയിച്ച് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.
ലഭ്യമാകുമെന്ന് വിവരങ്ങൾ അനുസരിച്ച് പാർട്ടിയുടെ തലപ്പത്തും കാര്യമായ അഴിച്ചുപണി വരും, തലമുറ മാറ്റം മുതിർന്ന നേതാക്കളും അംഗീകരിക്കേണ്ടി വരും. കെ.പി.സി.സി പ്രസിഡണ്ടും ഉടനെ മാറും, ഇക്കാര്യം കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻതന്നെ വ്യക്തമായി സൂചിപ്പിച്ചു.
ഒൻപത് ദിവസത്തിനുള്ളിൽ 57 വയസ് പൂർത്തിയാകുന്ന വീ.ഡി.സതീശന് ആശംസകൾ എന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ഡോ.ശശീതരൂർ ട്വിറ്ററിൽ കുറിച്ചു.
Congratulations& best wishes to @vdsatheesan, whose selection marks a major change for @INCKerala. Nine days away from turning 57, he has degrees in sociology& law, was active in @nsui &AICC, &performed outstandingly as Opposition MLA. A very able parliamentarian: all the best! https://t.co/3np6DvTpDl
— Shashi Tharoor (@ShashiTharoor) May 22, 2021
V.D.Satheesan will lead the opposition in the assembly. V.D.Satheesan has been elected as the new leader of opposition in the Kerala assembly. The Congress High Command has removed Ramesh Chennithala from the leadership of the Opposition, taking into account the views of young MLAs. V.D.Satheesan is the member of the Nettur Legislative Assembly of Ernakulam district.
The group equations in Kerala have been changed. V.D.Satheesan elected as Leader of the Opposition The High Command elected V.D.Satheesan and has rejected the demand of A,I groups for Ramesh Chennithala as the Leader of the Opposition.
No comments