Header Ads

Header ADS

ബഡ്ജറ്റിനുള്ളിൽ എന്ത്? സമ്പൂർണ ബഡ്ജറ്റ് വിവരങ്ങൾ


രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിൻ്റെ വിശധാംശങ്ങൾ.

 

ആരോഗ്യ മേഖല 

20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

8300 കോടി രൂപ പലിശ സബ്സിഡിയ്ക്ക്

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപ

കോവിഡ് മൂന്നാം തരംഗം നേരിടാൻ ആറിന പദ്ധതി

എല്ലാ കമ്യൂണിറ്റി സെൻ്ററിലും കോവിഡ് വാർഡുകൾ

പകർച്ചവ്യാധി കൈകാര്യം ചെയ്യാൻ മെഡി. കോളജുകളിൽ പ്രത്യേക ബ്ലോക്ക്

ആശുപത്രികളിൽ അണുബാധ ഇല്ലാത്ത മുറികൾ നിർമിക്കാൻ വകയിരുത്തൽ

സൗജന്യ കോവിഡ് വാക്സിന് 1000 കോടി രൂപ

വാക്സിൻ നിർമാണ ഗവേഷണത്തിന് 10 കോടി രൂപ

മെഡിക്കൽ റിസർച്ച് സ്ഥാപനം തുടങ്ങാൻ 50 ലക്ഷം 

സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങും

തീരദേശ മേഖല, ജല വിഭവം 

തീരദേശ വികസനത്തിന് 5300 കോടി രൂപ

തീരമേഖലയുടെ വികസനത്തിന് രണ്ട് പദ്ധതി

40 -75 കിലോമീറ്റർ തീരത്ത് മതിലുകൾ നിർമിക്കും

തീരദേശ സംരക്ഷണത്തിന് ശാസ്ത്രീയ പദ്ധതി

തീരദേശത്ത് 4 വർഷം കൊണ്ട് 11,000 കോടിയുടെ വികസന പദ്ധതി

ജലാശയ സംരക്ഷണത്തിന് സമഗ്ര പദ്ധതി

500 കോടിയുടെ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് 50 കോടി

നദികളുടെ ഒഴുക്ക് വീണ്ടെടുക്കാൻ പദ്ധതി 

കാർഷികവും അനുബന്ധ മേഖലയും

ഭക്ഷ്യ ദൗർലഭ്യം നേരിടാൻ കർഷക ശൃംഖലയ്ക്ക് 10 കോടി രൂപ

ആധുനിക കൃഷിരീതി അവലംബിക്കാൻ കൃഷി ഭവനുകൾ സ്മാർട്ട് ആക്കും

കാർഷിക വിപണനത്തിന് ഐടി അധിഷ്ഠിത സേവന പദ്ധതി

കുറഞ്ഞ പലിശയ്ക്ക് കേരള ബാങ്ക് വഴി കാർഷിക വായ്പ

തോട്ടവിള വികസനത്തിന് പ്രത്യേക പദ്ധതി

മരച്ചീനി, കിഴങ്ങ്, ചക്ക, മാങ്ങ എന്നിവയ്ക്ക് മൂല്യവർധിത പദ്ധതി

മത്സ്യ സംസ്കരണത്തിന് സൗകര്യം ഒരുക്കാൻ 5 കോടി

റബ്ബർ സബ്സിഡി കുടിശിക നൽകാൻ 50 കോടി രൂപ

പാൽ മൂല്യവർധിത ഉത്പന്നങ്ങളുടെ ഫാക്ടറി ഉടൻ

സാമൂഹിക സുരക്ഷ

സിവിൽ സപ്ലൈസ് കോർപറേഷനും കൺസ്യൂമർ ഫെഡും ശക്തിപ്പെടുത്തും

റേഷൻകട ശൃംഖല നവീകരണത്തിന് പദ്ധതി

റേഷൻ പരാതി പരിഹരിക്കാൻ അടിയന്തര ഇടപെടൽ

സാമൂഹിക അടുക്കളകൾ തുടരും

ക്ലേശ ഘടകങ്ങൾ കണ്ടെത്തി അതിദാരിദ്ര്യ നിർമാർജനം

മഹാത്മാഗാന്ധി, അയ്യങ്കാളി പദ്ധതികളിലൂടെ കൂടുതൽ തൊഴിൽ

കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ

പട്ടിക വിഭാഗത്തിന് 10 ലക്ഷം വരെ വായ്പാ പദ്ധതി

പ്രതിഭാ പിന്തുണ പദ്ധതിയിലൂടെ 1 ലക്ഷം രൂപ വീതം 1500 പേർക്ക്

വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണത്തിന് സമിതി

വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തിന് പ്രത്യേക പദ്ധതി

ശ്രീനാരായണ സർവകലാശാലയ്ക്ക് 10 കോടി അധികം

അഭ്യസ്‍ത വിദ്യർക്ക് പ്രത്യേക പരിശീലന പദ്ധതി

കേരള നോളജ് സൊസൈറ്റി രൂപീകരിക്കാൻ 300 കോടിയുടെ ഫണ്ട്

എംജി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ

വികസനം

പ്രാദേശിക വിപണികൾ ആധുനികവത്കരിക്കും

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4% പലിശയ്ക്ക് വായ്പ

മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും

ഗൗരിയമ്മ, ബാലകൃഷ്ണപിള്ള സ്മാരകത്തിന് 2 കോടി വീതം

ത്വരിത വികസന സാധ്യതയുള്ള മേഖലയ്ക്ക് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്

KFC 4500 കോടി രൂപയുടെ വായ്പ ഈ വർഷം തുടങ്ങും

സംരംഭകർക്ക് KFC അധിക വായ്പയായി 20% തുക കൂടി നൽകും

പ്രവാസികളുടെ ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തും

ഗതാഗതവും വിനോദ സഞ്ചാരവും

3000 KSRTC ബസ് CNGയിലേക്ക് മാറ്റും

10 ഹൈഡ്രജൻ ബസുകൾ ഈ വർഷം വിപണിയിൽ

പുതുക്കാട് KSRTC മൊബിലിറ്റി ഹബ്ബിന് കിഫ്ബി പദ്ധതി

ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഇലക്ട്രിക് വാഹന പദ്ധതിയിൽ

ടൂറിസം മേഖലയ്ക്ക് ദീർഘകാല പദ്ധതി

പരിസ്ഥിതി പുനർനിർമാണത്തിൽ ഊന്നിയ പദ്ധതി

ടൂറിസം പദ്ധതി വിപണനത്തിന് 50 കോടി രൂപ കൂടി

രണ്ട് പുതിയ ടൂറിസം സർക്യൂട്ടുകൾ

മലബാറിൽ ലിറ്റററി ടൂറിസം സർക്യൂട്ട്

തെക്കൻ കേരളത്തിൽ ജൈവ വൈവിധ്യ ടൂറിസം പദ്ധതി

ടൂറിസത്തിന് പ്രത്യേക കോവിഡ് പാക്കേജ്

സ്ത്രീകളുടെ ഉന്നമനം

സ്മാർട് കിച്ചൺ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് 5 കോടി

100 കോടി രൂപയായി കുടുംബശ്രീ ഗ്രാന്റ് ഉയർത്തി

കുടുംബശ്രീ വഴി കാർഷിക ഉൽപ്പന്ന മൂല്യവർധിത പദ്ധതി

കുടുംബശ്രീ വഴി 4% പലിശയ്ക്ക് 1000 കോടിയുടെ വായ്പ

യുവതികൾക്ക് ഓക്സിലറി അയൽക്കൂട്ടങ്ങൾ

വായ്പകളും നികുതിയും 

കുറഞ്ഞ പലിശയ്ക്ക് കേരള ബാങ്ക് വഴി കാർഷിക വായ്പ

കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ

പട്ടിക വിഭാഗത്തിന് 10 ലക്ഷം വരെ വായ്പാ പദ്ധതി

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4% പലിശയ്ക്ക് വായ്പ

 KFC 4500 കോടി രൂപയുടെ വായ്പ ഈ വർഷം തുടങ്ങും

സംരംഭകർക്ക് KFC അധിക വായ്പയായി 20% തുക കൂടി

പുതിയ നികുതി നിർദേശങ്ങളില്ല

സംസ്ഥാന ജിഎസ്‍ടി നിയമത്തിൽ ഭേദഗതി വരുത്തുംപുതിയ നികുതി നിർദേശങ്ങളില്ല

സംസ്ഥാന GST നിയമത്തിൽ ഭേദഗതി 

No comments

Powered by Blogger.