Header Ads

Header ADS

ട്വിറ്ററിനെ തള്ളി പാർലമെൻ്ററി സമിതി

രാജ്യത്തെ നിയമങ്ങളാണ് പ്രധാനമെന്നും മെന്നും സ്വകാര്യ കമ്പനിയുടെ നയങ്ങളല്ലെന്നും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാർലമെൻ്റ്  സ്ഥിരം സമിതി. പുതിയ ഐടി ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ട്വിറ്ററിൻ്റെ നിലപാടുകളോട് എതിർപ്പറിയിച്ച സമിതി കർശന നിലപാടാണു സ്വീകരിച്ചത്. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനിക്കു പിഴ ചുമത്താതിരിക്കാൻ കാരണം വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ട്വിറ്റർ ഇന്ത്യ പബ്ലിക് പോളിസി മാനേജർ ശഗുഫ്ത കമ്രാൻ, നിയമോപദേഷ്ടാവ് ആയുഷി കപൂർ എന്നിവരാണു, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം എങ്ങനെ തടയാം എന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ച ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരായത്.

The Permanent Committee on Information Technology said that the laws of the country are important and not the policies of the private company. The committee, which objected to Twitter's stand on the controversies over the implementation of the new IT code, took a tough stand. It has also been asked to clarify the reason for not imposing penalties on the company for failing to comply with the country's laws.

Twitter India Public Policy Manager Shagufta Kamran and Legal Officer Ayushi Kapoor appeared before the Parliamentary Committee of Shashi Tharoor, who considered the issue of how to curb misuse of social media.

No comments

Powered by Blogger.