Header Ads

Header ADS

ബ്രിട്ടീഷുകാരുടെ രാജ്യദ്രോഹനിയമം ഇനിയും തുടരണോ? - സുപ്രീം കോടതി

 

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ രാജ്യദ്രോഹനിയമം (ഐപിസി 124 A) സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷവും തുടരേണ്ടതുണ്ടോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. അധികാര ദുർവിനിയോഗത്തിനും സ്വതന്ത്ര പ്രവർത്തനം വിളക്കുന്നതിനും രാജ്യദ്രോഹ നിയമം കാരണമാകുന്നുവെന്ന് സുപ്രിം കോടതി വിലയിരുത്തി. നിയമത്തിന്‍റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൻ്റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു. 

‘രാജ്യദ്രോഹ നിയമം കൊളോണിയൽ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തിന് ഈ നിയമം ആവശ്യമുണ്ടോ?–ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചു. ഗാന്ധിയെ നിശബ്ദനാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമമാണിത്. നിലവിൽ യാതൊരു വിശ്വാസ്യതയുമില്ലാതെ നിയമം നടപ്പാക്കുകയും ദുരുപയോഗം ചെയ്യുകയുമാണ്. നിയമം ഗുരുതരമായ ഭീഷണിയാണ്. ദുരുപയോഗം ചെയ്യാൻ വളരെ വലിയ സാധ്യത ഉള്ള ഒന്നാണ്. ഒരു മരം വെട്ടുന്നതിന് പകരം ആശാരി വനം മുഴുവനായി വെട്ടുന്നതിന് തുല്ല്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിട്ട.മേജർ ജനറൽ എസ്.ജി. വോംബട്കെരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യദ്രോഹക്കുറ്റത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളെല്ലാം ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു. The Supreme Court asked whether the Sedition Act (IPC 124A), enacted during the British period, should continue even after 75 years of independence. The Supreme Court concluded that the Sedition Act causes abuse of power and the cultivation of free action. The court said it would examine the validity of the law and seek the opinion of the central government in this regard.

'The Sedition Act is colonial law. Does our country need this law even after 75 years of independence?–Chief Justice N.V. Ramana asked. This is the law used by the British to silence Gandhi. At present the law is being enforced and misused without any credibility. The law is a serious threat. It is something that has a very great potential to misuse. The court also observed that instead of cutting down a tree, it was too much to cut down the entire carpenter forest.

The court was considering a petition filed by Retd. Major General S G Vombatkere. The court also said that all the petitions filed challenging the sedition charge would be considered together.

No comments

Powered by Blogger.