രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (IPC) രാജ്യദ്രോഹ നിയമം (124 A ) സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. നിയമത്തിൻ്റെ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി കോടതി നിര്‍ദേശിച്ചു. നിലവില്‍ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാനുള്ള അനുമതിയും കോടതി വിധിയിലുണ്ട്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 124 എ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിക്കരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഈ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് വിർദ്ദേശിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിഷയത്തില്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്ന് സംസ്ഥാനങ്ങളെയും പോലീസിനെയും വിലക്കണമെന്നാണ് കോടതി നിര്‍ദേശം. ഇന്ത്യന്‍ ശിക്ഷാനിയമം 124 എയുടെ പുനഃപരിശോധന നടക്കുന്നതുവരെയാണ് ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.
ബ്രിട്ടീഷുകാരുടെ രാജ്യദ്രോഹനിയമം ഇനിയും തുടരണോ? - സുപ്രീം കോടതിThe Supreme Court has temporarily frozen the sedition law (124A) of the Indian Penal Code (IPC). The law is frozen until the review of the law is completed. The apex court also directed that the case should not be registered under section 124A till the review is completed. The court also allowed those currently incarcerated to approach the relevant courts for bail and other matters.
A three-judge bench headed by Chief Justice NV Ramana passed the order. The Center had today asked the apex court not to suspend Section 124A, but the apex court dismissed the objection and issued the landmark interim order.
The court also directed the state government not to register new cases under Section 124A of the Indian Penal Code, which provides for treason charges. The court ruled that states and police should be barred from registering cases until a review of the case is completed. The interim order also states that the interim order will remain in force till the revision of Indian Penal Code 124A.
No comments