Header Ads

Header ADS

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

 

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തി. റൊണാള്‍ഡോ ക്ലബ്ബിലേക്ക് എത്തുന്ന കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിൻ്റെ കാര്യത്തില്‍ ക്ലബ്, യുവൻ്റസുമായി ധാരണയിലെത്തിയെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കി. യുവൻ്റസുമായുള്ള കരാര്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് താരത്തിൻ്റെ ക്ലബ് മാറ്റം. 'വീട്ടിലേക്ക് സ്വാഗതം' എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വീറ്റ് ചെയ്തു. 

രണ്ട് വര്‍ഷത്തേക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍. നേരത്തെ, യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അലെഗ്രി ക്രിസ്റ്റ്യാനോ ടീം വിടുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം വരെ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കാണെന്ന സൂചന നിലനിൽക്കെയാണ് പഴയ തട്ടകത്തിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവ്. താരത്തിൻ്റെ ഏജൻ്റുമായി മാഞ്ചെസ്റ്റര്‍ സിറ്റി ആശയമവിനിമയം നടത്തുകയും ചെയ്തിരുന്നു. 

2003 മുതല്‍ 2009 വരെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിൻ്റെ താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആറ് സീസണുകളില്‍ യുണൈറ്റഡില്‍ കളിച്ച റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും അടക്കമുള്ള കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. 

Cristiano Ronaldo is back at Manchester United. Manchester United officially confirmed Ronaldo's arrival at the club. Manchester United said the club had reached an agreement with Juventus on Cristiano Ronaldo's transfer. The star's club change comes with a year to go with his contract with Juventus. Manchester United tweeted: 'Welcome home.'

The contract with Manchester United is for two years. Earlier, Juventus coach Massimiliano Alegri had made it clear that Cristiano would leave the team. Ronaldo's return to the old plate comes as there is a hint that Cristiano is heading to Manchester City until the day before. Manchester City had also interacted with the star's agent.

Cristiano Ronaldo was the star of Manchester United from 2003 to 2009. Ronaldo played at United for six seasons and was involved in title triumphs, including the Champions League and the English Premier League.

No comments

Powered by Blogger.