ഒമിക്രോൺ ആശങ്കയിൽ വിദേശികളുടെ വരവിനു നിബന്ധനങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങൾ. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ എത്തുന്നവർ വിമാനം പുറപ്പെടുന്നതിന് ഒരു ദിവസം മുൻപു നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ 3 മാസത്തിനുള്ളിലെ രോഗമുക്തിയുടെ തെളിവോ ഹാജരാക്കണമെന്ന് യുഎസ് പുതിയ ചട്ടം കൊണ്ടുവന്നു. ഇതിനിടെ, ന്യൂയോർക്കിൽ 8 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മാസച്യുസിറ്റ്സ്, വാഷിങ്ടൻ, ന്യൂജഴ്സി, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ മുതൽ ബ്രിട്ടനിലക്ക് യാത്ര ചെയ്യുന്നവർ 48 മണിക്കൂർ മുൻപുള്ള ആർ ടി പിസിആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധമായി കരുതണം. നൈജീരിയയെ കൂടി യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ബ്രസീലിലെ റിയോ ഡി ജനീറോ പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി. നെതർലൻഡ്സിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം തുടരുന്നു. ഓസ്ട്രേലിയയിൽ 5 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകാനുള്ള തീരുമാനം അംഗീകാരിച്ചു. ജനുവരി 10 മുതൽ കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയേക്കും.
More countries have tightened the conditions for the arrival of foreigners in the concern of Omicron. US has introduced a new rule requiring arrivals, including those from India, to present a RTPCR negative certificate issued one day before departure or proof of Covid recovery within 3 months. Meanwhile, Omicron was confirmed for 8 people in New York. Omicron has also been confirmed in states such as Massachusetts, Washington, New Jersey and Georgia. Those traveling to the UK from tomorrow, must take the RT PCR negative test result 48 hours in advance. Nigeria has also been added to the list of countries with travel restrictions.
Rio de Janeiro, Brazil cancels New Year celebrations. Popular protests against Kovid restrictions continue in the Netherlands. Australia has approved the decision to give the Pfizer vaccine to children between the ages of 5 and 11. Children will be vaccinated from January 10.
No comments