Header Ads

Header ADS

കൂനൂർ ഹെലികോപ്റ്റർ അപകടം - പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് രാജ്നാഥ് സിങ്

തമിഴ്നാട്ടിലെ കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ സഞ്ചരിച്ച  ഹെലികോപ്റ്റർ അപകടത്തിൽപെട്ട സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ  പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെൻ്റിനെ അറിയിക്കും. ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജ്‌നാഥ് സിങ് ചർച്ച ചെയ്തു.

മാധ്യമങ്ങളോടു പ്രതികരിച്ചശേഷം രാജ്നാഥ് സിങ് ഊട്ടിയിലേക്കു പോകുമെന്നും വിവരമുണ്ട്. 14 പേരുമായി പറന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്. ബിപിൻ റാവത്തിൻ്റെ നില ഗുരുതരമാണെന്നും സൂചനയുണ്ട്. കൂനൂരിനു സമീപമാണ് വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ തകർന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണു പ്രാഥമിക വിവരം.



Defense Minister Rajnath Singh will brief Parliament on the details of a helicopter crash involving Chief of Defence Staff of the Indian Armed Forces Bipin Rawat in Coonoor, Tamil Nadu. Rajnath Singh discussed the issue with Prime Minister Narendra Modi.

It is learned that Rajnath Singh will leave for Ooty after responding to media reports. The helicopter carrying 14 people crashed. There are indications that Bipin Rawat's condition is serious. An Air Force Mi-17V5 helicopter crashed near Coonoor. Preliminary information is that bad weather is the cause of the accident.

No comments

Powered by Blogger.