കശ്മീരിൽ 3 ജയ്ഷെ ഭീകരരെ വധിച്ചു. പൊലീസ് ബസ് ആക്രമിച്ചയാളും കൊല്ലപ്പെട്ടു
കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 3 ജയ്ഷെ ഭീകരർ കൊല്ലപ്പെട്ടു. ഡിസംബർ 13നു സീവാനിൽ പൊലീസ് ബസ് ആക്രമിച്ച സംഘത്തിൽ പെട്ട സുഹൈൽ അഹമ്മദ് റാഥർ എന്ന ഭീകരനാണ് ഇതിലൊരാൾ എന്ന് ഐജി വിജയ് കുമാർ പറഞ്ഞു. ബസിനു നേരെ നടന്ന ആക്രമണത്തിൽ 3 പൊലീസുകാർ കൊല്ലപ്പെടുകയും 11പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ശ്രീനഗറിനു സമീപം പാന്താ ചൗക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ 3 പൊലീസുകാർക്കും 2 സിആർപിഎഫ് ഭടൻമാർക്കും പരുക്കേറ്റു. കൊല്ലപ്പെട്ട 2 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ രാജ്യത്തിനു പുറത്തുനിന്നുള്ളവരാണെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 36 മണിക്കൂറിനകം നടന്ന 3 ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇതോടെ 9 ആയി.
#SrinagarEncounterUpdate: 03 unidentified #terrorists killed. #Incriminating materials including #arms & ammunition recovered. Search going on: IGP Kashmir@JmuKmrPolice https://t.co/PbBpZ2WMyB
— Kashmir Zone Police (@KashmirPolice) December 30, 2021
Three Jaish-e- Mohammad militants killed in clashes with security forces in Kashmir IG Vijay Kumar said Suhail Ahmed Rather was one of the terrorists who attacked a police bus in Sivan on December 13. Three policemen were killed and 11 others were injured in the attack on the bus.
The clash took place at Panta Chowk near Srinagar. 3 policemen and 2 CRPF soldiers were injured during the encounter. The 2 people killed have not been identified. Police said there were indications that they were from outside the country. This brings to nine the number of terrorists killed in the three clashes in the last 36 hours.
No comments