Header Ads

Header ADS

വാക്സീന്‍ എടുത്തില്ലെങ്കിൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും, കളിപ്പിക്കില്ലെന്ന് ഫ്രാൻസ്

ഓസ്ട്രേലിയൻ ഓപ്പണിനു പിന്നാലെ സെര്‍ബിയൻ താരം നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമാകാൻ സാധ്യത. കോവിഡ് വാക്സീൻ എടുത്തില്ലെങ്കിൽ ഫ്രഞ്ച് ഓപ്പണിൽ താരത്തെ പങ്കെടുപ്പിക്കില്ലെന്ന് ഫ്രാൻസ് കായിക മന്ത്രാലയം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു.

കോവിദഃ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കുന്നതിനായി ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് നടത്തിയ അവസാന ശ്രമവും നേരത്തേ പരാജയപ്പെട്ടിരുന്നു. നൊവാക് ജോക്കോവിച്ചിൻ്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ രണ്ടാമതും റദ്ദാക്കിയതിനെതിരെ ജോക്കോ സമർ‌പ്പിച്ച അപ്പീൽ കഴിഞ്ഞ ദിവസം ഫെഡറൽ കോടതി തള്ളിയിരുന്നു. പിന്നാലെ 21–ാം ഗ്രാൻസ്‍ലാം ടെന്നിസ് കിരീടമെന്ന സ്വപ്നം ഉപേക്ഷിച്ച് സെർബിയൻ താരം നാട്ടിലേക്കു മടങ്ങി. രാജ്യത്തെ നിയമം ലംഘിച്ചതിനാൽ, ഓസ്ട്രേലിയയിൽ 3 വർഷത്തെ പ്രവേശന വിലക്കും ജോക്കോ നേരിടേണ്ടിവരും. ഇതിനിടെയാണ് കോവിഡ് വാക്സിൻ നൊവാക് ജോക്കോവിച്ചിന് വീണ്ടും വില്ലനായിരിക്കുന്നത്. 

Serbia's Novak Djokovic is likely to miss the French Open after the Australian Open. Reuters reports that the French Ministry of Sports has stated that the player will not participate in the French Open unless Covid is vaccinated.

World number one Novak Djokovic's last attempt to compete in the Australian Open without taking the Covid vaccine had earlier failed. Djokovic's appeal against the Australian government's second revocation of Novak Djokovic's visa with the special powers of the country's immigration minister was rejected by a federal court yesterday. Later, the Serbian left his dream of winning the 21st Grand Slam tennis title and returned home. Joko will also face a three-year entry ban in Australia for violating the country's laws. Meanwhile, the Covid vaccine is once again the villain for Novak Djokovic.

No comments

Powered by Blogger.