Header Ads

Header ADS

യെസ്ഡി പുനരവതരിച്ചു. റോഡ്‌സ്റ്റർ, സ്‌ക്രാമ്പ്‌ളർ, അഡ്വഞ്ചർ എന്നീ മൂന്ന് മോഡലുകൾ നിരത്തിലെത്തി

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സ് ജനപ്രീയ യെസ്‌ഡി ബ്രാൻഡിനെ പുനരവതരിപ്പിച്ചു. റോഡ്‌സ്റ്റർ, സ്‌ക്രാമ്പ്‌ളർ, അഡ്വഞ്ചർ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കമ്പനി വിപണിയിലവതരിപ്പിച്ചത്. റോഡ്‌സ്റ്ററിന് 1.98 ലക്ഷം മുതൽ 2.06 ലക്ഷം രൂപ വരെയും, സ്‌ക്രാംബ്ലറിന് 2.05 ലക്ഷം മുതൽ 2.11 ലക്ഷം രൂപ വരെയും അഡ്വഞ്ചറിന് 2.10 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

മൂന്ന് വണ്ടിയുടെയും ഹൃദയം ഒന്നുതന്നെയാണ്, ജാവയുടെ പരാക് ബൈക്കിൽ ഉപയോഗിച്ചിട്ടുള്ള 334 സിസി സിംഗിൾ-സിലിണ്ടർ ഡി ഒ എച്ച്സി  ലിക്വിഡ്-കൂൾഡ് എഞ്ചിൻ എഞ്ചിൻ. എന്നാൽ മോഡലുകൾക്കനുസരിച്ച് പവറിലും ടോർക്കിലും വ്യത്യാസമുണ്ട്. അതുപോലെ തന്നെ, ഓരോ മോഡലുകൾക്കും മറ്റ് വ്യത്യാസങ്ങളോടൊപ്പം വ്യത്യസ്‌തമായ സസ്പെൻഷനും വീൽ സൈസുകളും, ചേസിസും നൽകിയിരിക്കുന്നു.

അഡ്വഞ്ചർ മോഡലിന് (മുൻവശത്ത് 200 മില്ലീമീറ്ററും പിന്നിൽ 180 മില്ലീമീറ്ററും) ലോങ്ങ് ട്രാവൽ സസ്പെൻഷനാണ് കമ്പനി നൽകിയിരിക്കുന്നത്. കൂട്ടത്തിൽ മോണോ ഷോക്ക് സസ്പെൻഷൻ ഉൾപ്പെടുന്ന ഏക മോഡലാണിത്. റോയൽ എൻഫീൽഡ് ഹിമാലയനുമായി സാദൃശ്യം തോന്നിക്കുന്ന രീതിയിലുള്ള അളവുകളാണ് ഈ ബൈക്കിനുമുള്ളത്. 220 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 21-ഇഞ്ച്/17-ഇഞ്ച് വയർ-സ്‌പോക്ക് വീൽ സംവിധാനവും അതിന് ഉദാഹരണമാണ്.

റോഡ്, മഴ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് മോഡുകളോട് കൂടിയ ഡ്യുവൽ-ചാനൽ എബിഎസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ ഓഫ് റോഡ് മോഡിൽ പിൻഭാഗത്തെ വീലിലെ എബിഎസ് വിഛേദിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏത് റൈഡിങ് പൊസിഷനും ഇണങ്ങുന്ന രീതിയിൽ പ്രവർത്തിപ്പിക്കാനാകുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന എൽസിഡി ഡിസ്പ്ലേയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽ ലാമ്പുകളുമാണ് മൂന്ന് മോഡലുകൾക്കും നൽകിയിട്ടുള്ളത്. പക്ഷെ മൂന്ന് എബിഎസ് മോഡുകൾ, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഹാൻഡിൽ ബാറിൽ ഘടിപ്പിക്കുന്ന യുഎസ്ബി ചാർജർ എന്നിവ  സ്‌ക്രാമ്പ്‌ളറിലും അഡ്വഞ്ചറിലും മാത്രം ലഭ്യമാകുന്ന ഫീച്ചറുകളാണ്.

ഗ്യാസ് ചാർജ്ഡ് ഡബിൾ  ഷോക്ക് അബ്‌സോർബറുകൾ, മുൻവശത്ത്‌ 150 എംഎം ൻ്റെയും പിൻവശത്ത്‌ 130 എംഎം വരുന്ന സസ്പെൻഷൻ, 200 എംഎംൻ്റെ താഴ്ന്ന ഗ്രൗണ്ട് ക്ലിയറൻസ് ചെറിയ 19 ഇഞ്ച് ഫ്രണ്ട് വീൽ എന്നിവയാണ് സ്‌ക്രാംബ്ലറിനെ അഡ്വഞ്ചറിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

18 ഇഞ്ച്/17 ഇഞ്ച് അലോയ് വീലുകൾ ലഭ്യമാവുന്നത് റോഡ്‌സ്റ്ററിൽ മാത്രമാണ്. അൽപ്പം വിചിത്രമായി തോന്നുമെങ്കിലും, പഴയ യെസ്ഡി മോഡലുകളെ ഓർമ്മപ്പെടുത്തുന്ന ഫ്രണ്ട് ഫോർക്കാണ് റോഡ്സ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രാംബ്ലറിനും റോഡ്‌സ്റ്ററിനും ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകിയിട്ടില്ലെങ്കിലും, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഉൾപ്പെടുന്ന പൂർണ്ണമായ ഒരു ഡിജിറ്റൽ എൽസിഡി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിൽ യെസ്ഡിയുടെ തൃശ്ശൂർ, കൊച്ചി ഷോറൂമുകളിലാണ് വാഹനങ്ങൾ ഇപ്പോൾ വിൽപ്പനക്കെത്തിയിരിക്കുന്നത്.

Classic Legends, owned by Mahindra, has reintroduced the popular YZ brand. The company has launched three models in the market namely Roadster, Scrambler and Adventure. Ex-showroom prices range from Rs 1.98 lakh to Rs 2.06 lakh for the Roadster, Rs 2.05 lakh to Rs 2.11 lakh for the Scrambler and Rs 2.10 lakh to Rs 2.19 lakh for the Adventure.

The heart of all three vehicles is the same, the 334cc single-cylinder DOHC liquid-cooled engine used in Java's Perak bike. But the power and torque vary according to the models. Likewise, each model is given different suspensions, wheel sizes and chassis along with other variations. The Adventure model (200mm at the front and 180mm at the rear) comes with a long travel suspension. This is the only model in the set that includes a mono shock suspension. This bike has similar dimensions to the Royal Enfield Himalayan. An example is the 220mm ground clearance and 21-inch / 17-inch wire-spoke wheel system.

Dual-channel ABS is included with three modes: road, rain and off-road. At the same time it is expected that the ABS on the rear wheel can be disconnected in off-road mode. The LCD display is equipped with Bluetooth connectivity and turn-by-turn navigation to make it compatible with any riding position. All three models are provided with LED headlights and tail lamps. But three ABS modes, LED indicators, and a USB charger mounted on the handle bar are features that are only available in the Scrambler and Adventure. The Scrambler is distinguished by its gas-charged double-shock absorbers, 150mm front and 130mm rear suspension, and a small 19-inch front wheel with a low ground clearance of 200mm.

18-inch / 17-inch alloy wheels are only available on the Roadster. Although it may seem a bit strange, the front fork used on the roadster is reminiscent of older YZD models. Although the Scrambler and Roadster are not provided with Bluetooth connectivity, they are equipped with a complete digital LCD instrument cluster that includes a gear position indicator. In Kerala, the vehicles are now on sale at YZD's Thrissur and Kochi showrooms.

No comments

Powered by Blogger.