Header Ads

Header ADS

യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ ഇന്ത്യൻ കുടുംബം മഞ്ഞിൽപെട്ടു മരിച്ചു

യുഎസ് – കാനഡ അതിർത്തിക്കു സമീപം കനേഡിയൻ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്സനിൽ 4 അംഗ ഇന്ത്യൻ കുടുംബം മഞ്ഞിൽപെട്ടു മരിച്ചു. മൈനസ് 35 ‍ഡിഗ്രി താപനില നിലനിൽക്കുന്നിടത്താണ് അപകടമുണ്ടായത്. മുതിർന്ന ഒരു സ്ത്രീ ഒരു പുരുഷൻ, കൗമാരപ്രായത്തിലുള്ള ആൺകുട്ടി, ഒരു കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുത്തു. കാനഡയിൽ നിന്നു യുഎസിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനിടെ അതിർത്തി വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്റ്റീവ് ഷാൻഡ് എന്ന യുഎസ് പൗരനെ ഫ്ലോറിഡയിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് എമേഴ്സൻ സംഭവവുമായി ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്. അതിർത്തി കടന്ന 5 പേരടങ്ങിയ മറ്റൊരു സംഘത്തെ യുഎസ് അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ യുഎസിലേക്ക് കടക്കാനായി 11 മണിക്കൂറോളം നടന്നാണ് എത്തിയതെന്ന് അധികൃതർ പറഞ്ഞു.

A 4-member Indian family has died in a snowstorm in Emerson, Manitoba, a Canadian province near the US-Canada border. The accident took place at a temperature of minus 35 degrees Celsius. Manitoba Royal Canadian Mounted Police have found the bodies of an adult woman, a man, a teenage boy and an infant. Police said they were trying to cross into the US from Canada.

Meanwhile, Steve Shand, a U.S. citizen, was arrested in Florida on suspicion of human trafficking across the border. He is suspected to have been involved in the Emerson incident. U.S. forces have arrested another group of five people who had crossed the border. Authorities say they walked about 11 hours to cross into the US.

No comments

Powered by Blogger.