Header Ads

Header ADS

മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് അസഭ്യ മറുപടി. മൈക്കില്‍ 'കുടുങ്ങി' ബൈഡൻ്റെ ചീത്ത വിളി

വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ ഫോക്സ് ന്യൂസിൻ്റെ  റിപ്പോർട്ടറെ അമേരിക്കന്‍ പ്രസിഡൻ്റ്  ജോ ബൈഡന്‍ ചീത്ത വിളിക്കുന്നത് ജനം തത്സമയം കേട്ടു . തിങ്കളാഴ്ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഫോക്‌സ് ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന്  ബൈഡനോട് ചോദിച്ചു. എന്നാല്‍ മൈക്ക് ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെ 'സ്റ്റുപിഡ്, സണ്‍ ഓഫ് എ ബിച്ച്' എന്നാണ് അമേരിക്കന്‍ പ്രസിഡൻ്റ്  ചോദ്യത്തോട് പ്രതികരിച്ചത്. എന്നാല്‍ആ സമയത്തെ ബഹളത്തിനിടയില്‍ യഥാര്‍ത്ഥത്തില്‍ ബൈഡന്‍ പറഞ്ഞത് എന്താണെന്ന് കോള്‍ക്കാനായില്ലെന്ന് അവിടെയുണ്ടായിരുന്ന ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞു. 

പിന്നീട് ഫോക്സില്‍ നല്‍കിയ അഭിമുഖത്തില്‍ അപമാനം നേരിട്ട മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഡൂസി സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ആരും ഇതുവരെ പ്രസിഡൻ്റ് പറഞ്ഞ കാര്യത്തെ "ഫാക്ട് ചെക്ക്" ചെയ്തതായി കണ്ടില്ലെന്നും പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഡൂസിയെ അനുകൂലിച്ചും ബൈഡനെതിരെയും പോസ്റ്റുകള്‍ വന്നുതുടങ്ങിയിരുന്നു. 

സംഭവം വിവാദമായി ഒരു മണിക്കൂറിനുള്ളില്‍ ബൈഡന്‍ വിളിക്കുകയും 'ഇത് വ്യക്തിപരമായി എടുക്കേണ്ടതില്ല സുഹൃത്തേ' എന്ന് തന്നോട് പറഞ്ഞതായും പീറ്റര്‍ ഡൂസി മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു. മുന്‍പ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ ഉടനെ തന്നെ വാക്കുകള്‍ പിന്‍വലിക്കാനോ വിശദീകരണം നല്‍കാനോ ശ്രമിക്കുന്ന വൈറ്റ് ഹൗസ് പക്ഷെ ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്‌. ബൈഡൻ്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പരിപാടിയുടെ ട്രാന്‍സ്‌ക്രിപ്റ്റ് പുറത്തുവന്നതോടെ ഈ പരാമര്‍ശം ഔദ്യോഗിക രേഖയുടെ ഭാഗമായി മാറിക്കഴിഞ്ഞു.

During a press conference at the White House, people heard that the US President Joe Biden using bad words against a Fox News reporter. Footage of Monday's incident has gone viral on social media. As reporters left the room after the event, a Fox News reporter asked Biden "inflation was a political liability". But the U.S. president responded to the question by saying "stupid, son of a bitch" without noticing that the mic was on. But a reporter was there said, he could not hear, what Biden actually said during the commotion at the time.

Later, in an interview with Fox, journalist Peter Doocy, who was insulted, reacted to the incident. "No one has ever seen a" fact check "on what the president said," he said sarcastically. This was followed by posts on social media in favor of Doocy and against Biden.

Peter Doocy later told the media that Biden called within an hour of the incident being controversial and told him, 'It should not be taken personally, my friend.' It is noteworthy that the White House has in the past tried to retract or immediately explain the nature of such mistakes, but did not intervene further. With the release of the transcript of the event, which included a controversial reference to Biden, the reference became part of the official record.


No comments

Powered by Blogger.