സൂക്ഷിക്കുക, തെറ്റുപറ്റിയാല്‍ യു പി കേരളമായി മാറും. പോളിങ് ദിനത്തില്‍ വിവാദ പ്രസ്താവനയുമായി യോഗി
ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിൻ്റെ അടക്കം പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് ചെയ്യുമ്പോൾ ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി പറഞ്ഞത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപ് പുലർച്ചെ 3 മണിക്ക് തൻ്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായാണ് യോഗി ആദിത്യനാഥ് ഈ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എല്ലാ സൂചികകളിലും കേരളം മുന്നില്‍, യു പിയിലെ ജനങ്ങള്‍ക്ക് 'ശ്രദ്ധക്കുറവ്' ഉണ്ടാകട്ടെ - പിണറായി"എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല" യോഗി വോട്ടര്‍മാരോടായി പറഞ്ഞു.
കേരള വിരുദ്ധ പരാമര്‍ശത്തെ "അത് എന്റെ ഉത്തരവാദിത്വമാണ്" എന്ന് ന്യായീകരിച്ച് യോഗി ആദിത്യനാഥ്
ഒരു വലിയ തീരുമാനം എടുക്കാനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ചു. നിങ്ങള്‍ അതെല്ലാം എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.
उत्तर प्रदेश के मेरे मतदाता भाइयों एवं बहनों... pic.twitter.com/voB37uA3uV
— Yogi Adityanath (@myogiadityanath) February 9, 2022
On the day of the first phase of Assembly elections in Uttar Pradesh, Chief Minister Yogi Adityanath warned voters by mentioning the name of Kerala. Yogi said that if one makes a mistake while voting, Uttar Pradesh will become Kerala, Kashmir or West Bengal. Yogi Adityanath made the remarks in a video message on his Twitter page at 3 am just before the start of polling. He also claimed that voting for the BJP guarantees a fearless life. "I have one thing on my mind, I have to tell you, a lot of amazing things have happened in these five years. Beware, if you make a mistake, these five years of hard work will be ruined.
It's time for a bigger decision. For the last five years, the BJP's twin-engine government has worked with dedication and commitment. You have seen and heard it all. Yogi said in a six-minute video. The first phase of polling will be held in 58 constituencies in 11 districts of western Uttar Pradesh. 2.27 crore voters will cast vote today.
No comments