പാംഗോങിലെ ചൈനയുടെ പാലം നിര്‍മാണം അനധികൃതമെന്ന് പാര്‍ലമെന്‍റില്‍ വിശദീകരിച്ച് കേന്ദ്രം
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെയുള്ള ചൈനയുടെ പാലം നിര്‍മാണം അനധികൃതമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 1962 മുതല്‍ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭാഗങ്ങളില്‍ കൂടിയാണ് പാലം നിര്‍മിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖാമൂലമാണ് പാര്‍ലമെന്റിനെ അറിയിച്ചത്. ഈ അനധികൃത കൈവശപ്പെടുത്തലിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലേയും ലഡാക്കിലേയും തര്‍ക്കമേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും മറ്റ് രാജ്യങ്ങള്‍ ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.
അരക്കിലോമീറ്റര്‍ നീളമുള്ള ചൈനയുടെ പാലം ഏകദേശം 400 മീറ്ററിലേറെ തീര്‍ന്നു. എട്ട് മീറ്റര്‍ ആണ് പാലത്തിൻ്റെ വീതി. പണി പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷബാധിത പ്രദേശത്തിന്മേൽ ചൈനയ്ക്ക് സൈനികമായി കൂടുതൽ മേല്‍ക്കൈ ലഭിക്കും. 2020ല്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനീസ് പട്ടാളത്തിൻ്റെ ആശുപത്രികളും പാര്‍പ്പിടങ്ങളും ഈ പ്രദേശത്തായിയിരുന്നു. നിലവിൽ പാംഗോങ്ങിൻ്റെ വടക്ക് ഭാഗത്തുള്ള പട്ടാളത്തിന് റുടോങ്ങിലെത്താന്‍ തടാകംചുറ്റി ഏതാണ്ട് 200 കിലോമീറ്ററോളം വാഹനത്തില്‍ സഞ്ചരിക്കണം. പാലവും റോഡും പൂർത്തിയാകുന്നതോടെ ഈ ദൂരം 50 കിലോമീറ്ററായി കുറയും.
1958 മുതല്‍ ചൈന കയ്യടക്കി വെച്ചിരിക്കുന്ന പ്രദേശത്താണ് പാലം പണിയുന്നതെങ്കിലും ഇത് നിയമവിരുദ്ധ നടപടിയായാണെന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനയുമായുള്ള അതിര്‍ത്തിയായ യഥാര്‍ഥ നിയന്ത്രണരേഖ (LOC) എന്ന് ന്ന് ഇന്ത്യ അവകാശപ്പെടുന്ന സ്ഥലത്താണ് പാലം പണികഴിപ്പിക്കുന്നത്. പാംഗോങ് തടാകത്തിൻ്റെ ഏറ്റവും വീതികുറഞ്ഞ ഭാഗമാണിത്. 60 വര്‍ഷംമുമ്പ് ചൈന അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശത്താണ് പാലം പണിയുന്നതെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. ചൈനയുടെ ഇത്തരം അനധികൃത കുടിയേറ്റത്തെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
The Central Government has informed Parliament that the construction of the China Bridge across Pangong Lake in eastern Ladakh is illegal. The government has informed parliament in writing that the bridge will be built over areas that have been illegally occupied by China since 1962. India has never acknowledged this illegal possession. India has repeatedly stated that the disputed areas of Jammu and Kashmir and Ladakh are an integral part of India. The government hopes that other countries will respect India's integrity and sovereignty.
The half-kilometer-long Chinese bridge is about 400 meters long. The width of the bridge is eight meters. Once completed, China will have more military control over the conflict-torn east of Ladakh. At the time of the conflict with India in 2020, Chinese military hospitals and shelters were located in the area. Currently, troops in the northern part of Pangong have to travel about 200 km around the lake to reach Rotong. With the completion of the bridge and road, this distance will be reduced to 50 km.
Although the bridge is being built on land that has been under Chinese occupation since 1958, India says it is illegal. The bridge is being built on what India claims to be the Line of Control (LoC) with China. It is the narrowest part of Lake Pangong. The foreign ministry had earlier said the bridge was being built on land that had been illegally occupied by China 60 years ago. He said India had never condoned such illegal immigration by China.
No comments