സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചില്ലെങ്കിൽ റദ്ദ് ചെയ്യും - സുപ്രീം കോടതി
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കത്തിന് ശക്തമായ തിരിച്ചടി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നല്‍കിയ നോട്ടീസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, ഉത്തരാറുകൾ എല്ലാം റദ്ദാക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സർക്കാർ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതിവിമര്‍ശിച്ചത്. ഉത്തർ പ്രദേശ് സര്‍ക്കാരിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവുകൾ ഇറക്കിയത്. എന്നാല്‍, സര്‍ക്കാര്‍ ഒരേസമയം പരാതിക്കാരെനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി വിമർശിച്ചു. ഇത് നിയമ വിരുദ്ധ പ്രവർത്തിയാണെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സി എ എ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസുകള്‍ പിന്‍വലിച്ചെന്ന് യു പി സര്‍ക്കാര്‍
വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് അവസാന അവസരം നല്‍കുകയാണ്. ഫെബ്രുവരി പതിനെട്ടിനകം സർക്കാർ സ്വമേധയാ ഉത്തരവുകൾ പിൻവലിച്ചില്ലെങ്കിൽ അവ റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആ കേസുകളിൽ 833 പേർ പ്രതികളാണെന്നും, ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ 236 നോട്ടീസുകളില്‍ ഉത്തരവിറക്കി കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി രൂപീകരിക്കുന്ന ക്ലയിം ട്രിബ്യുണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി 2009-ലും 2018-ലും പുറപ്പടുവിച്ച രണ്ട് വിധികളില്‍ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാതിരിക്കുകയും, പകരം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ട്രിബ്യൂണലുകളില്‍ നിയമിച്ചതെന്നും സുപ്രിം കോടതി കണ്ടെത്തുകയും, ഇത് നിയമവിരുദ്ധമാണെന്ന്ചൂ ണ്ടിക്കാട്ടുകയും ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിയമപരമായി മാത്രമേ ആസ്തികൾ കണ്ടുകെട്ടലുമായി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
Uttar Pradesh government's move to confiscate property of protesters against the Citizenship Amendment Act is a major setback. The apex court has said that if the Uttar Pradesh government does not withdraw the notice issued prior to the confiscation of the property, all the orders will be revoked. The Supreme Court has harshly criticized the government's move. A bench headed by Justice DY Chandrachud said the Uttar Pradesh government's action was illegal.
The order to confiscate the protesters' property was issued to recover damages in a case of destruction of public property amid protests against the Citizenship Amendment Act. However, the Supreme Court criticized the government for acting simultaneously as a plaintiff, a judge and a prosecutor. A bench of Justices DY Chandrachud and Suryakant said it was illegal.
The Uttar Pradesh government is being given one last chance to withdraw the confiscation order. The apex court said the orders would be revoked if the government did not voluntarily withdraw them by February 18. The Uttar Pradesh government has told the apex court that 106 cases have been registered in connection with the destruction of public property during the anti-CAA protests and that 833 people are accused in those cases and 274 notices have been issued so far to confiscate their belongings. The government informed the court that confiscation proceedings have been initiated by issuing orders on 236 notices.
However, in two judgments in 2009 and 2018, the Supreme Court ruled that judicial officers should be appointed to claim tribunals set up as part of confiscation proceedings. The apex court found that the Uttar Pradesh government had instead appointed non-compliant additional district magistrates in the tribunals and ruled that it was illegal. The court ruled that the Uttar Pradesh government could only proceed with the confiscation of assets legally.
No comments