Header Ads

Header ADS

ബ്രിട്ടനിൽനിന്ന് എത്തിയ മോർച്ചറി അവശിഷ്ടങ്ങൾ ഉൾപ്പെടെ 3,000 ടൺ മാലിന്യം തിരിച്ചയച്ച് ശ്രീലങ്ക

രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി ബ്രിട്ടൻ കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ശ്രീലങ്ക മടക്കി അയക്കുന്നു (Photo by Ishara S. KODIKARA / AFP)

ബ്രിട്ടൻ രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ശ്രീലങ്ക മടക്കി അയച്ചു. 2017 സെപ്റ്റംബർ മുതൽ 2019 വരെ ശ്രീലങ്കൻ തുറമുഖത്തെത്തിയ 3,000 ടണ്ണോളം വരുന്ന അപകടകരമായ വസ്തുക്കളടങ്ങിയ 45 കണ്ടെയ്‌നർ മാലിന്യമാണ് തിങ്കളാഴ്ച കയറ്റി തിരിച്ചയച്ചത്. ആകെ 265 കണ്ടെയ്‌നർ മാലിന്യത്തിൽ 21 കണ്ടെയ്‌നർ മാലിന്യം 2020 സെപ്റ്റംബറിൽ ശ്രീലങ്ക യുകെയിലേക്ക് കയറ്റി അയച്ചിരുന്നു.അവശേഷിച്ച 45 കണ്ടെയ്‌നർ മാലിന്യമാണ് തിങ്കളാഴ്ച കയറ്റി അയച്ചത്.

അന്താരാഷ്ട്ര നിയമപ്രകാരം  ഉപയോഗശൂന്യമായ മെത്തകളും കാർപെറ്റുകളും തുണിത്തരങ്ങളും മാത്രമാണ് കണ്ടെയ്‌നറുകളിൽ ഉണ്ടാകേണ്ടതെങ്കിലും ആശുപത്രി മാലിന്യങ്ങളും മോർച്ചറിയിൽ നിന്നുള്ള ശരീരഭാഗങ്ങളും ബാൻഡേജുകളും അടക്കമുള്ളവ കണ്ടെയ്‌നറിൽനിന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2017-18 കാലഘട്ടത്തിൽ ഇത്തരം 180 ടണ്ണോളം മാലിന്യങ്ങൾ ഇന്ത്യയിലേക്കും ദുബൈയിലേക്കും തിരിച്ചു വിട്ടിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശ്രീലങ്കയ്ക്കു പുറമേ നിരവധി ഏഷ്യൻ രാജ്യങ്ങളാണ് അനധികൃതമായി എത്തിയ മാലിന്യങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് തിരികെ അയച്ചത്. ബ്രിട്ടനിൽനിന്ന് കയറ്റി അയച്ച 42 കണ്ടെയ്‌നർ പ്ലാസ്റ്റിക് മാലിന്യങ്ങൾ 2020ൽ മലേഷ്യയും തിരികെ  അയച്ചിരുന്നു. അനധികൃതമായി മാലിന്യങ്ങൾ കയറ്റി അയച്ചതിന് നിയമ  നിയമനടപടികളുമായി മുന്നാട്ടു പോകാനുള്ള ശ്രമങ്ങളും ശ്രീലങ്ക ആരംഭിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു കസ്റ്റംസ് മോധാവി വിജിത രവിപ്രിയ പറഞ്ഞു. 

Sri Lanka has returned waste, including hospital waste, which was exported in violation of British international law. A total of 45 containers of waste containing 3,000 tonnes of hazardous materials arrived at the Sri Lankan port between September 2017 and 2019 and were returned on Monday. Out of a total of 265 container wastes, 21 containers of waste were exported by Sri Lanka to the UK in September 2020. The remaining 45 container waste was exported on Monday.

According to international law, the containers should contain only unusable mattresses, carpets and linens, but the investigation also found hospital waste, including body parts and bandages from the mortuary. During 2017-18, customs officials found that about 180 tonnes of such waste was returned to India and Dubai.

In the last few years, in addition to Sri Lanka, many Asian countries have been sending their waste back to the West. In 2020, 42 containers of plastic waste exported from the UK were returned to Malaysia. Sri Lanka has also initiated efforts to pursue legal action for illegal shipment of waste. Customs chief Vijitha Ravipriya said steps would be taken to prevent such incidents from happening again.

No comments

Powered by Blogger.