മുന്‍ ഐഎസ്‌ഐ തലവന് സ്വിസ് ബാങ്കില്‍ കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട്
പാകിസ്താന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്മെൻ്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം ഉന്നത രാഷ്ട്രീയക്കാരും മുന്‍ ഐ എസ് ഐ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിക്ഷേപം നടത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താൻ പൗരന്മാരുമായി ബന്ധമുള്ള 600 ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തായത്.
തകർച്ചയ്ക്ക് മുൻപ് സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിലെ മുജാഹിദീനികളെ പിന്തുണയ്ക്കാന്‍ അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ പണവും മറ്റ് സഹായങ്ങളും അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന് ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1979 മുതല്‍ 87 വവരെ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനായിരുന്നു അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍.
മുജാഹിദീനുകളുള്ള സൗദി അറേബ്യയുടെയും യു എസിന്റെയും സഹായം സി ഐ എ യുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്നും ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അക്തര്‍ അബ്ദുര്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഈ പണത്തിന്റെ അവസാനത്തെ സ്വീകര്‍ത്താവെന്നും റിപ്പോര്‍ട്ട് ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താൻ പൗരന്മാരുടെ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് 4.42 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികാരത്തിലിരുന്നപ്പോള്‍ ആരംഭിച്ച ഇത്തരം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയക്കാര്‍ പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Top Pakistani military officials are reported to have invested in Swiss bank accounts. According to leaked information from Credit Suisse, a Swiss-registered investment banking firm, top politicians and former ISI chief General Akhtar Abdur Rehman Khan were among those who made the investment. About 600 bank accounts linked to Pakistani nationals have been leaked. According to the New York Times, Akhtar Abdur Rehman Khan received billions of dollars in cash and other aid from the United States and other countries to support the Mujahideen in Afghanistan against the Soviet Union before the collapse. Akhtar Abdur Rehman Khan was the head of the Pakistani spy agency ISI from 1979 to 1987.
Dawn quoted the Organized Crime and Corruption Reporting Project as saying that aid from Saudi Arabia and the United States to the Mujahideen had gone to the CIA's Swiss bank account. The newspaper quoted ISI, a Pakistani spy agency led by Akhtar Abdur Rehman, as the last recipient of the money. The average balance in the accounts of Pakistani nationals is reported to be 4.42 million Swiss francs. Dawn also reported that politicians did not mention details of such accounts opened when they were in power in the property information submitted to the Election Commission of Pakistan.
No comments