Header Ads

Header ADS

ഉക്രെയ്നിലെ ഇന്ത്യൻ സ്ഥാനപതി പാർഥ സത്പതിയുടെ സന്ദേശം


കീവിലെ ഇന്ത്യൻ എംബസി മുഴുവൻ സമയവും പ്രവർത്തനസജ്ജമാണ്. വ്യോമപാതയും മറ്റ് ഗതാഗത മാർഗങ്ങളും അടച്ചത് വെല്ലുവിളിയാണ്. നിങ്ങൾ യാത്ര പുറപ്പെട്ടെങ്കിൽ തൽക്കാലം താമസസ്ഥലത്തേക്ക് മടങ്ങണം എന്നഭ്യർഥിക്കുന്നു. കീവിൽ ഒറ്റപ്പെട്ടവർ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ഇന്ത്യൻ സമൂഹത്തെയോ എംബസിയെയോ ബന്ധപ്പെടണം. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരും വിദേശകാര്യ മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണ്. മറ്റ് രാജ്യങ്ങൾ വഴിയോ പടിഞ്ഞാറൻ യുക്രൈൻ വഴിയോ രക്ഷാദൗത്യം സാധ്യമാകുമോയെന്ന് പരിശോധിക്കുകയാണ്. പക്ഷേ അനിശ്ചിതാവസ്ഥയുടെ ഈ സമയത്ത് എല്ലാവരും ശാന്തരായി സുരക്ഷിത സ്ഥാനങ്ങളിൽ തുടരേണ്ടതാണ്. 

The Indian Embassy in Kiev is operational full time. The closure of airways and other modes of transport is a challenge. If you are traveling, please return to your place of residence for the time being. Those isolated in Kiev should contact friends, family, the Indian community or the embassy. The Central Government and the Ministry of External Affairs are committed to ensuring the safety of Indians. The rescue mission is being tested through other countries or through western Ukraine. But in this time of uncertainty everyone needs to stay calm and in safe places.

No comments

Powered by Blogger.