Header Ads

Header ADS

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 നും, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 നും ആരംഭിക്കും

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 നും, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 നും ആരംഭിക്കും | The SSLC exam will start on March 31 and the Plus Two exam will start on March 30

കേരളത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകൾ  മാര്‍ച്ച് അവസാനം ആരംഭിക്കും. എസ്  എസ്  എല്‍ സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29- ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിച്ച് ഏപ്രില്‍ 22 നും  അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍/വി എച്ച് എസ് ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23-ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്നും  മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഏപ്രില്‍, മേയ് മാസങ്ങളില്‍ സാധാരണ രീതിയിൽ മധ്യവേനല്‍ അവധി ആയിരിക്കും. ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി മേയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മേയ് മാസത്തില്‍തന്നെ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികൾ നടക്കും.

പ്ലസ് വണ്‍ ഇംപ്രൂവ്‌മെൻ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി നടത്തുന്ന 'തെളിമ 'പദ്ധതി വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

In Kerala, SSLC and Plus Two examinations will begin at the end of March. The SSLC examination will start on March 31 and end on April 29. The Plus Two examination will begin on March 30 and end on April 22, Public Education Minister V Sivankutty said. The Plus One / VHSE exam will be held from June 2 to 18. The annual examination for classes one to nine in the state will begin on March 23 and end on April 2, Minister V Sivankutty said.

April and May are usually the midsummer holidays. He said the schools would reopen on June 1. Cleaning work will be carried out from May 15 ahead of the opening of the school. Next year's academic calendar will be published in May. Teacher training programs will be held in the month of May itself. He added that the results of the Plus One Improvement examination have been published and students should make the most of the 'Thelima' scheme run by NSS Higher Secondary to fill the gap if there is a gap.

No comments

Powered by Blogger.