'സെലൻസ്കി ഹീറോയാട' എന്ന് പറയുന്ന മാധ്യമ പ്രവർത്തകരോട്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഢിയാണ് സെലൻസ്കി . എന്ത് വാഗ്ദാനങ്ങളുടെ പേരിലായാലും ലോകത്തെ രണ്ടാമത്തെ സൈനീക ശക്തിയോട് ഏറ്റുമുട്ടാനിറങ്ങി സ്വന്തം രാജ്യത്തെയും പൗരന്മാരെയും യുദ്ധത്തിലേക്ക് തള്ളി വിട്ട വിഢിയാണ് സെലൻസ്കി. യുദ്ധത്തിൻ്റെ ആദ്യ ദിനം തന്നെ ജനങ്ങളോട് പെട്രോൾ ബോംബുമായി ശത്രു സൈന്യത്തെ നേരിടാൻ പറയുന്ന പ്രസിഡണ്ടിന് അറിയാമായിരുന്നു യുദ്ധത്തിലേക്ക് പോകാനുള്ള ആ തീരുമാനം തെറ്റാണെന്ന്. സെലൻസ്കിയ്ക്കും അമേരിക്കയ്ക്കും വേണ്ടത് യുക്രയിനിലെ സാധാരണക്കാരുടെ ജീവനാണ്. അത് വെച്ച് മാത്രമേ അവർക്ക് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ റഷ്യയെ കുറ്റപ്പെടുത്താൻ കഴിയു. നയതന്ത്രത്തിൻ്റെ വഴി തിരഞ്ഞെടുക്കാതെ അമേരിക്കയ്ക്ക് കീഴ്പ്പെട്ട് അമിത വൈകാരികത പ്രകകടിപ്പിക്കുന്ന സെലൻസ്കി ഒരു നല്ല അഭിനേതാവ് മാത്രമാണ്, മറിച്ച് നല്ല നേതാവോ രാഷ്ട്ര തന്ത്രജ്ഞനോ അല്ല. രാജ്യം റഷ്യയ്ക്ക് മുൻപിൽ ഇല്ലാതാവുമ്പോഴും സെലൻസ്കിയുടെ ആവശ്യം യൂറോപ്യൻ യൂണിയനിലെ അംഗത്വമാണ്. അത് വഴി വന്നേക്കാവുന്ന നേട്ടങ്ങളിലാണ് നോട്ടം. യൂറോപ്യൻ യൂണിയൻ ഇതുവരെ അംഗത്വം നൽകാൻ തയ്യാറായിട്ടുമില്ല. കീവിൻ്റെ പ്രാന്തപ്രദേശത്ത് വരെ റഷ്യൻ സൈന്യം ഇരമ്പിയെത്തിയിട്ടും, യുക്രൈന് ഇനിയും കിട്ടാത്ത ആ യൂറോപ്യൻ യൂണിയനിലെ അംഗത്വമാണ് കാര്യങ്ങൾ ഇവിടെവരെ കൊണ്ട് എത്തിച്ചത്. റഷ്യയെ വളയാൻ, വളഞ്ഞിട്ട് ആക്രമിക്കാൻ റഷ്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളെ ഒക്കെ നാറ്റോ സഖ്യത്തിൽ ചേർക്കുക എന്ന അമേരിക്കൻ തന്ത്രത്തിൻ്റെ ബാക്കി പത്രമാണ് യുക്രൈനിലെ സാധാരണക്കാരായ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത്.
യുദ്ധം ഒന്നിനും പരിഹാരമല്ല, അത് റഷ്യ ചെയ്താലും ഇന്ത്യ ചെയ്താലും. ആരും ആരെയും യുദ്ധത്തിലേക്ക് തള്ളിവിടുകയേയുമരുത്, പാകിസ്ഥാനും ചൈനയ്ക്കും അടക്കം ഇത് ബാധകമാണ്. വല്ലാതെ നിർബന്ധിക്കപ്പെടുമ്പോഴാണ് പലരും പല ആത്മഹത്യാപരമായ ഓരോ തീരുമാനവും എടുക്കുന്നത്. ചിലപ്പോൾ റഷ്യയുടെ അവസാനം യുക്രയിനിൽ ആയിരിക്കും, അമേരിക്കയും യൂറോപ്യൻ ശക്തികളും ആയിരിക്കും അതിന് കാരണക്കാരാവുന്നത്, എന്നാലും ആത്യന്തികമായി നഷ്ടം യുക്രൈന് മാത്രമാകും. കാരണം ആ യുദ്ധം അവസാനിക്കുമ്പോഴേക്കും യുക്രൈൻ ഒരു ചാവ് നിലമായി മാറിയിരിക്കും, വെറും ഒരു പ്രേത നഗരം.
ഇറാഖിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും തലയൂരി രക്ഷപെട്ട അമേരിക്ക നേരിട്ട് യുക്രയിൽ റഷ്യയ്‌ക്കെതിരെ ഇറങ്ങാനുള്ള സാധ്യത കുറവാണെന്ന് തിരിച്ചറിയാൻ സെലൻസ്കിക് കഴിഞ്ഞില്ല. അറ്റകൈക്ക് പ്രയോഗിക്കാനുള്ള അണ്വായുധം വരെ റഷ്യ ബെലാറസിൽ തയാറാക്കി വെച്ചുകഴിഞ്ഞു. സാമ്പത്തിക ഉപരോധം കൊണ്ട് അമേരിക്ക റഷ്യയെ പൊറുതിമുട്ടിക്കുന്നു എന്ന് പത്രങ്ങൾ അവകാശപ്പെടുമ്പോഴും റഷ്യയുടെ എണ്ണ കയറ്റുമതിയെ അമേരിക്ക അടക്കം ആരും തടഞ്ഞിട്ടില്ല. എല്ലാ ബാങ്കുകളെയും സ്വിഫ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇതൊന്നും മനസിലാക്കാതെ "സെലൻസ്കി ഹീറോയാട" എന്ന് പറയുന്ന മാധ്യമ പ്രവർത്തകരോട് ഒന്നേ പറയാനുള്ളു, മാധ്യമ പ്രവർത്തനം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാനുള്ള ലൈസൻസോ ആവേശ കമ്മറ്റിയോ അല്ല, കാര്യങ്ങൾ കൃത്യമായി പഠിച്ച്, കാര്യങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്ക് ശരിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നവരാകുകയാണ് വേണ്ടത്. എന്നാലേ മാധ്യമ പ്രവർത്തനത്തിന് പോലും നിലനിൽപ്പുള്ളൂ.
Zelensky is the greatest fool of the 21st century. Zelensky is a man who, in spite of all his promises, fought against the world's second largest military power and pushed his own country and its people into war. On the very first day of the war, the President told the people to confront the enemy forces with petrol bombs and he knew that the decision to go to war was wrong. Zelensky and the United States want the lives of ordinary people in Ukraine. Only then can they blame Russia in the eyes of the international community. Zelensky is a good actor, not a good leader or statesman, who subjugates the United States without choosing the path of diplomacy. Zelensky's demand for EU membership, even when the country is no longer ahead of Russia. It's about the benefits that come with it. The European Union is not yet ready to grant membership. Despite the Russian military presence on the outskirts of Kiev, Ukraine's membership of the European Union, which it has not yet secured, has brought things to this point. The ordinary people of Ukraine today are suffering from the remnants of the US strategy of encircling Russia, encircling and attacking Russia, including NATO allies.
War is not the solution to anything, whether it is done by Russia or India. Do not push anyone into war, this applies to both Pakistan and China. Many people make every suicidal decision when they are badly pressured. Sometimes Russia's end will be in Ukraine, and the US and European powers will be responsible for it, but ultimately the loss will be Ukraine's. Because by the end of the war, Ukraine will have become a ghost town.
Zelensky did not realize that the United States, which had escaped head-on from Iraq and Afghanistan, was less likely to land directly in Russia against Ukraine. Russia has even stockpiled nuclear weapons in Belarus for use in the attack. Despite reports that the United States is harassing Russia with sanctions, no one, including the United States, has stopped Russia's oil exports. Not all banks are exempt from Swift. The only thing to say to the media people who call themselves "Zelensky is a hero" without realizing it is that the media is not a license or a passion committee to raise idiots, but to be the ones who study things accurately and tell the right things to those who want to know things. But even media work survives.
No comments