ആറ് വർഷമായി കേരളം പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചിട്ടില്ല - ബാലഗോപാൽ
- വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് തെറ്റിദ്ധാരണാജനകവും സംസ്ഥാന താൽപര്യങ്ങൾക്ക് ഹാനികരവുമാണെന്ന് മന്ത്രി പറഞ്ഞു
കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരിക്കൽ പോലും കേരളം പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബുധനാഴ്ച പറഞ്ഞു. പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി കുറയ്ക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ .
വിഷയത്തിൽ മോദിയുടെ നിലപാട് തെറ്റിദ്ധാരണാജനകവും സംസ്ഥാന താൽപര്യങ്ങൾക്ക് ഹാനികരവുമാണെന്ന് ബാലഗോപാൽ പറഞ്ഞു. വിഭവങ്ങളില്ലാത്ത സംസ്ഥാനങ്ങളോട് അവരുടെ പരിമിതമായ വരുമാന സ്രോതസ്സ് വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുന്നതിനുപകരം, പെട്രോളിനും ഡീസലിനും സെസും സർചാർജും ഈടാക്കുന്നത് കേന്ദ്രം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കേരളം വർധിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്യാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അപ്പോൾ എന്താണ് നമ്മൾ കുറയ്ക്കേണ്ടത്? ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നശേഷം ഒരിക്കൽ നികുതി കുറച്ചു. അതിനുശേഷം ഒരിക്കലും വർധിപ്പിച്ചില്ല, നിലവിലെ സാഹചര്യത്തിൽ ഒരു വർധനവ് പരിഗണിക്കാൻ പോലും കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കേന്ദ്രത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുകയാണ്,” ബാലഗോപാൽ പറഞ്ഞു.
വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അറിയിക്കുന്നതിനൊപ്പം ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്രം ഇന്ധനത്തിൻ്റെ നികുതി അടിക്കടി വർധിപ്പിച്ചിട്ടുണ്ട്. 2017ൽ 7 രൂപയായിരുന്നത് ഇപ്പോൾ 31 രൂപയായി കേന്ദ്രം വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം അന്യായമായാണ് സെസും സർചാർജും പിരിക്കുന്നത്. അങ്ങനെ ചെയ്യുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും അധികാരങ്ങൾക്കും മേലുള്ള കടന്നുകയറ്റവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനവുമാണ്, ബാലഗോപാൽ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയം കൊണ്ടുവരാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോളിന് 30.08% വിൽപ്പന നികുതിയും ലിറ്ററിന് 1 രൂപ അധിക വിൽപ്പന നികുതിയും 1% സെസും കേരളം ഈടാക്കുന്നുണ്ട്. ഡീസലിന് ഇത് യഥാക്രമം 22.76%, ലിറ്ററിന് ₹1 അധിക വിൽപ്പന നികുതി, 1% സെസ്സുമാണ് ഈടാക്കുന്നത്. മഹാരാഷ്ട്രയിൽ പെട്രോളിന് 22.27ഉം ഡീസലിന് 32.55 രൂപയുമാണ് വാറ്റ്. കേന്ദ്രസർക്കാർ ഒരു ലിറ്റർ ഡീസലിന് 24.38രൂപയും പെട്രോളിന് 31.58 രൂപയുമാണ് നികുതിയായി ഈടാക്കുന്നത്.
ബുധനാഴ്ച, കൊവിഡ്-19 സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി സംവദിക്കവേ, ഡീസലിനും പെട്രോളിനും മൂല്യവർധിത നികുതി കുറയ്ക്കാത്തതിന് കേരളവും തമിഴ്‌നാടും ഉൾപ്പെടെ ബിജെപി ഇതര ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളെ മോദി ചൂണ്ടിക്കാണിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചപ്പോൾ ചില സംസ്ഥാനങ്ങൾ ജനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കാൻ നികുതി കുറച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
- The minister said the Prime Minister's stance on the issue was misleading and detrimental to the interests of the state
On Wednesday, Finance Minister KN Balagopal said that Kerala has not increased taxes on petrol and diesel even once in the last six years. Finance Minister KN Balagopal has reacted sharply to Prime Minister Narendra Modi's criticism of states, including Kerala, for not reducing taxes on petrol and diesel.
സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണം മോദിBalagopal said, Modi's stance on the issue was misleading and detrimental to the interests of the state. He said the Center should stop levying cess and surcharge on petrol and diesel instead of asking resource-poor states to cut their limited sources of revenue.
Kerala has not increased sales tax on petrol and diesel for the last six years. Kerala is one of the few states that has not done so. So what should we reduce? Once the Left Democratic Front came to power, taxes were reduced. It has never increased since then and everyone knows that in the current situation an increase cannot even be considered. But those in positions of responsibility at the Center are making statements that mislead the public, ”Balagopal said.
He said, the state government would inform the Prime Minister and the Central Government of its position on the issue and raise it at relevant forums. The Center has been raising fuel taxes frequently over the years. He said the Center has increased the price from Rs 7 in 2017 to Rs 31 now. The Center is unjustly levying cess and surcharge. Doing so is an encroachment on the rights and powers of the states and a violation of the basic tenets of the Constitution, Balagopal said. He added that the Prime Minister should not have brought politics into the matter.
Kerala levies 30.08% sales tax on petrol, an additional sales tax of Rs 1 per liter and 1% cess. Diesel is subject to 22.76%, ₹ 1 additional sales tax and 1% cess per liter, respectively. In Maharashtra, VAT on petrol is Rs 22.27 and on diesel Rs 32.55. The central government levies a tax of Rs 24.38 per liter on diesel and Rs 31.58 per liter on petrol.
On Wednesday, while talking to the chief ministers about the Kovid-19 situation, Modi pointed to several non-BJP-ruled states, including Kerala and Tamil Nadu, for not reducing the value-added tax on diesel and petrol. He said that while the Center had reduced the excise duty, some states had not reduced the tax to reduce the burden on the people.
No comments