Header Ads

Header ADS

ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണം - രാഷ്ട്രപതി ദ്രൗപദി മുർമു

POI in  Parliment

ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു ദ്രൗപദി മുർമു പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് സംസാരിക്കുന്നത്. രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണമെന്ന് രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണം ഇതിനായി സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം. രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണം. ലോകം ഇന്ത്യയെ കാണുന്ന രീതി മാറി. ഇപ്പോൾ ഇന്ത്യക്കാരുടെ ആത്മവിശ്വാസം ആകാശത്തോളമാണ്. ആധുനിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നു. രാജ്യത്തിൻ്റെ അഴിമതിയിൽ നിന്നുള്ള മോചനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു.

സത്യസന്ധതയെ വിലമതിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്ന് രാഷ്ട്രപതി പറഞ്ഞു. വികസനത്തിനൊപ്പം പ്രകൃതിയെയും പരിഗണിക്കുന്ന സർക്കാരാണിത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻനിരയിലാണ്. രാജ്യമാണ് സർക്കാരിന് പ്രഥമം. നയങ്ങളിൽ ദൃഢതയും ഇച്ഛാശക്തിയും ഉള്ള സർക്കാരാണ് ഇപ്പോഴത്തേത്. പാക്, ചൈന അതിർത്തികളിലെ സാഹചര്യം പരാമർശിച്ച രാഷ്ട്രപതി, രാജ്യം ഭീകരതെയ ശക്തമായി നേരിട്ടെന്ന് പറഞ്ഞു. സ്വതന്ത്ര്യത്തിന്റെ 75–ാം വാർഷികം വികസിത ഭാരത നിർമാണകാലമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ആയുഷ്മാൻ ഭാരത് പദ്ധതി പാവപ്പെട്ടവർക്ക് ചികിത്സ ഉറപ്പാക്കി, കൂടെ ദാരിദ്ര്യം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്നു. ആരോടും സർക്കാർ വിവേചനം കാണിച്ചിട്ടില്ല. ആരും അന്യരല്ല എന്നതാണ് സർക്കാർ നയം. പാവപ്പെട്ടവനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. കോവിഡ് കാലത്ത് ആർക്കും പട്ടിണിയില്ലെന്ന് സർക്കാർ ഉറപ്പാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് 3.5 ലക്ഷം കോടി രൂപ ചെലവഴിച്ചു. പാവപ്പെട്ടവരെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിച്ചു. തെരുവു കച്ചവടക്കാർക്ക് പലിശ രഹിത വായ്പ നൽകി. സർക്കാർ ചെറുകിട കർഷകർക്ക് ഒപ്പം നിന്നു. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ കൂടുതലും സ്ത്രീകളാണെന്നും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീ ശാക്തീകരണമാണ് സർക്കാരിന്റെ മുഖ്യനേട്ടമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി, പെൺകുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെട്ടുവെന്ന് പറഞ്ഞു. സ്കൂളിലെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു, മാവോയിസ്റ്റ് ഭീഷണി ഗണ്യമായി കുറഞ്ഞു. സൈന്യത്തെ നവീകരിക്കാനും ചെരുപ്പമാക്കാനുമാണ് അഗ്നിപഥ് പദ്ധതി എന്നും രാഷ്‌ട്രപതി പറഞ്ഞു. 

President Draupadi Murmu said that should create self-sufficiency India without poverty. The President was addressing a joint session of both the Houses of Parliament. Draupadi Murmu is addressing a joint session of Parliament for the first time after assuming office as President. The President said that 100 percent dedication is required in nation building. India must create poverty-free self-sufficiency and for this, women and youth must lead from the front. The unity of the country must be solid. The way the world sees India has changed. Now the confidence of Indians is sky high. Modern infrastructure development is possible. The President said that the country has been freed from corruption.

No comments

Powered by Blogger.