ചരിത ലാൻഡിങ് - ഇന്ത്യൻ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൻ്റെ റൺവേയിലിറങ്ങി തേജസ്
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ റൺവേയിലേക്കു രാജ്യത്തിന്റെ തദ്ദേശനിർമിത യുദ്ധവിമാനമായ തേജസ് (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) പറന്നിറങ്ങി. തൊട്ടു പിന്നാലെ പറന്നിറങ്ങി മിഗ്–29 യുദ്ധവിമാനം. 2022 സെപ്റ്റംബറിൽ കമ്മിഷൻ ചെയ്ത ഇന്ത്യയുടെ തദ്ദേശ നിർമിത വിമാന വാഹിനിയായ വിക്രാന്തിൽ ആദ്യമായാണു ഫിക്സഡ് വിങ് യുദ്ധവിമാനങ്ങൾ ഇറങ്ങുന്നത്.
LCA Navy Landing and Take Off #INSVikrant #AatmaNirbharBharat#IndianNavy #FutureProofForce@PMOIndia @DefenceMinIndia @DefProdnIndia @HALHQBLR https://t.co/t1AakOn2pi pic.twitter.com/Q9fi91tfB1
— SpokespersonNavy (@indiannavy) February 6, 2023
ഇന്ത്യ തദ്ദേശിയമായി നിർമിച്ച ചെറു യുദ്ധവിമാനമായ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) തേജസാണ് ഈ ചരിത്ര നേട്ടം ആദ്യം കൈവരിച്ചതെന്നതു രാജ്യത്തിന്റെ അഭിമാനമേറ്റുന്നു. തുടർന്നു രണ്ടു യുദ്ധവിമാനങ്ങളും ടേക്ക് ഓഫ് (പറന്നുയരുക) ചെയ്തുള്ള പരീക്ഷണങ്ങളും നാവികസേന വിജയകരമായി പൂർത്തിയാക്കി.
വിക്രാന്തിൽ യുദ്ധവിമാനമിറക്കിയുള്ള പരീക്ഷണങ്ങൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും ഐ എൻ എസ് വിക്രാന്ത് നീറ്റിലിറക്കി ആറു മാസത്തിനുള്ളിൽ ഇതു സാധ്യമായതു നാവികസേനയ്ക്കും വൻ നേട്ടമാണ്. വിക്രാന്തിന്റെ റൺവേ വിമാനങ്ങൾ ഇറങ്ങുന്നതിനായി പരുക്കനാക്കുന്നതുൾപ്പടെ ഉള്ള നടപടികൾ ശരവേഗത്തിലാണു നാവികസേന പൂർത്തിയാക്കിയത്.
ഫിക്സഡ് വിങ് യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനുമായി പുതുതലമുറ സ്റ്റോബാർ (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറെസ്റ്റഡ് റിക്കവറി) സംവിധാനമാണ് വിക്രാന്തിലുള്ളത്. പറന്നിറങ്ങുന്ന വിമാനങ്ങളെ കൊളുത്തിപ്പിടിച്ചു നിർത്താനുള്ള 3 അറസ്റ്റർ വയറുകളുൾപ്പെടെയുള്ള സംവിധാനമാണിത്.
ആദ്യ ലാൻഡിങ്ങിൽത്തന്നെ ഇവയുടെ പ്രവർത്തനം തൃപ്തികരമായിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, വിക്രാന്ത് നിലവിൽ ഏതു സമുദ്രമേഖലയിലാണുള്ളതെന്ന് നാവികസേന വെളിപ്പെടുത്തിയിട്ടില്ല. ചരിത്രനേട്ടം പുറത്തുവിട്ടു നാവികസേനാ വക്താവ് ട്വീറ്റ് ചെയ്യുക മാത്രമാണുണ്ടായത്.
നാവികസേന നടത്തുന്ന ഏറ്റവും വലിയ യുദ്ധാഭ്യാസമായ ട്രോപെക്സ്–23 ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പുരോഗമിക്കുകയാണ്. കരസേനയും വ്യോമസേനയും കോസ്റ്റ് ഗാർഡും പങ്കാളികളാകുന്ന ഈ അഭ്യാസപ്രകടനങ്ങൾ മാർച്ച് വരെ നീളും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് നാവികസേന പൈലറ്റുമാർ ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങിയത് ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്.തദ്ദേശീയമായി വിമാനവാഹിനിയും യുദ്ധവിമാനവും രൂപകൽപന ചെയ്തു നിർമിക്കാനുള്ള ഇന്ത്യയുടെ ശേഷിയുടെ പ്രകടനമാണിത്.
India's indigenously built fighter jet Tejas (Light Combat Aircraft) landed on the runway of India's indigenously built aircraft carrier INS Vikrant. A MiG-29 fighter jet landed right after. India's indigenously built aircraft carrier INS Vikrant, commissioned in September 2022, will see its first landing of fixed-wing fighter jets. The nation is proud of the fact that India's indigenously produced light combat aircraft Tejas was the first to achieve this historic feat. Subsequently, the Navy successfully completed two fighter jet take-off trials.
Although the first reports were that the trials of the fighter aircraft on Vikrant would have to wait for a year, but this has been possible within six months of launching the INS Vikrant, which is a huge achievement for the Navy. The Navy quickly completed the steps, including roughening Vikrant's runway for aircraft landing. Vikrant has a new generation STOBAR (Short Take Off but Arrested Recovery) system for landing and take-off of fixed wing fighter aircraft. It is a system including 3 arrester wires to hold down the aircraft.
Unofficial information says that their operation was satisfactory in the first landing. Meanwhile, the Navy has not revealed in which maritime zone the Vikrant is currently located. The Navy spokesperson only tweeted the historic achievement. Tropex-23, the largest naval exercise conducted by the Navy, is currently underway in the Indian Ocean. The exercises, involving the Army, Air Force and Coast Guard, will continue till March. The landing of light combat aircraft naval pilots on board INS Vikrant is a milestone in the history of Indian Navy. It is a demonstration of India's capability to indigenously design and manufacture aircraft carrier and fighter aircraft.
No comments