പാകിസ്ഥാനിൽ നാടകീയ രംഗങ്ങൾ. അവിശ്വാസ പ്രമേയം തള്ളി
പാകിസ്ഥാൻ ദേശിയ അസംബ്ലിയിൽ നാടകീയ രംഗങ്ങൾ. പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡെപ്യുട്ടി സ്പീക്കർ തള്ളി. ഈ സമയം ഇമ്രാൻ ഖാൻ അസംബ്ലിയിൽ സന്നിഹിതനായിരുന്നില്ല. പാകിസ്ഥാൻ തിരഞ്ഞെടുപ്പിലേക്കെന്നാണ് ലഭ്യമാകുന്ന സൂചന. പാകിസ്ഥാൻ മന്ത്രിസഭാ പിരിച്ചുവിടാനും പൊതു തിരഞ്ഞെടുപ്പ് നടത്താനും ശുപാർശ ചെയ്തതായി വിവരങ്ങൾ പുറത്ത് വരുന്നു.
‘സ്പീക്കറുടെ തീരുമാനത്തിൽ ഞാൻ ഓരോ പാക്കിസ്ഥാനിയെയും അഭിനന്ദിക്കുന്നു. അവിശ്വാസ പ്രമേയം നമുക്കെതിരെയുള്ള വിദേശ ഗൂഢാലോചനയാണ്. ആരു ഭരിക്കണമെന്ന് പാക്കിസ്ഥാനാണ് തീരുമാനിക്കേണ്ടത്. സഭ പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പിന് തയാറെടുക്കാൻ പാക്ക് ജനതയോട് അഭ്യർഥിക്കുന്നു. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തും’– ഇമ്രാൻ പറഞ്ഞു.
ഇമ്രാന്‍ ഖാന് തിരിച്ചടി. അവിശ്വാസം തള്ളിയ നടപടി സുപ്രീംകോടതി റദ്ദാക്കി. ശനിയാഴ്ച വോട്ടെടുപ്പ്وزیراعظم عمران خان کا قوم سے اہم خطاب : pic.twitter.com/tj8AStCDEf
— Prime Minister's Office, Pakistan (@PakPMO) April 3, 2022
Dramatic scenes in the National Assembly of Patistan. Deputy Speaker rejects no-confidence motion against Pakistan Prime Minister Imran Khan Indications that Pakistan is heading for elections. It is reported that Pakistan has recommended the dissolution of the cabinet and the holding of general elections.
‘I applaud every Pakistani for the Speaker’s decision. The resolution of disbelief is a foreign conspiracy against us. It is up to Pakistan to decide who will rule. It has been recommended to the President that the House be dissolved. Elections should be held in a democratic manner. He appealed to the people of Pakistan to prepare for the elections. Elections will be held within 90 days, "said Imran.
No comments